വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യയായ 'കണക്ടഡ് വെഹിക്കിള്‍ ടെക്നോളജി' അഥവാ വി2എക്സ് ഖത്തറിലും വരുന്നു
വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യയായ ‘കണക്ടഡ് വെഹിക്കിള്‍ ടെക്നോളജി’ അഥവാ വി2എക്സ് ഖത്തറിലും വരുന്നു. പദ്ധതി അടുത്ത വര്‍ഷം പരീക്ഷണാര്‍ത്ഥം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍ സെന്ടറാണ്.
വാഹങ്ങള്‍ പരസ്പരം അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കുകയാണെങ്കില്‍ അപകടത്തിന്‍റെ തോത് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഈ ടെക്നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പരസ്പരം വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്ന വാഹനങ്ങളാണ് ഇതിന്‍റെ പ്രത്യേകത.
അപകടമുണ്ടാകാന്‍ സാധ്യതയുള്ള എന്ത് സാഹചര്യങ്ങളെയും കുറിച്ച് വാഹങ്ങള്‍ പരസ്പരം വിവരം നല്‍കുന്നു. ഇതോടൊപ്പം അപകട സാധ്യതയുള്ള സമയത്ത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഈ സംവിധാനത്തിന് സാധിക്കും. ഡ്രൈവര്‍ക്ക് മുന്നറിയിപ്പനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാഹനത്തിന്‍റെ വേഗത കുറയ്ക്കാനും അത് നിര്‍ത്തുവാനും ഇതുകൊണ്ട് സാധിക്കും.
ഏത് ഭാഷയിലുമുള്ള വിവരങ്ങള്‍ കൈമാറാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയും. റോഡിലെ വളവുകള്‍, വേഗ പരിധി എന്നിങ്ങനെ എല്ലാത്തിനെ കുറിച്ച് വി2എക്സ് ഡ്രൈവര്‍ക്ക് വിവരം നല്‍കും. അടുത്ത വര്‍ഷം ദോഹയിലാണ് ഇത് നടപ്പാക്കുന്നത്. 30 മുതല്‍ 50 വരെ വാഹനങ്ങളുപയോഗിച്ചാവും പരീക്ഷണം. അനുബന്ധ ഉപകരണങ്ങളും ഇതോടൊപ്പം സ്ഥാപിക്കും. ഇതോടൊപ്പം തിരക്കുള്ള ഖത്തര്‍ സര്‍വകലാശാല ക്യാമ്പസിലും ഇത് പരീക്ഷിക്കും.
വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് 80 ശതമാനം വരെ കുറവ് വരാന്‍ വി2എക്സ്നെ കൊണ്ട് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.