Currency

കുടലിലെ ക്യാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സ്വന്തം ലേഖകന്‍Thursday, June 8, 2017 3:04 pm

കുടലിലെ ക്യാന്‍സര്‍ അപകടകാരിയായി മാറുന്നത് ആദ്യഘട്ടത്തില്‍ ചികിത്സ ലഭിക്കാത്തതു മൂലമാണ്. കുടലിലെ ക്യാന്‍സറിനെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറ്റില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും ഇത് വിട്ടു മാറാതെ നില്‍ക്കുകയുമാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. അടിവയറ്റിലെ വിട്ടുമാറാത്ത വേദന കുടലിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.

മിക്ക ക്യാന്‍സര്‍ രോഗങ്ങളും ആരംഭസമയത്ത് കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ലാത്തതാണ് ഇതിനെ പലപ്പോഴും ഭീകരമാക്കുന്നത്. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും സ്വയം ചികിത്സിക്കുന്നതും മറ്റും രോഗം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാനാവാതെ വരുന്നു. അസ്വാഭാമികമായ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കുന്നതിനു പകരം ഡോക്ടറെ കാണുകയാണ് ഉത്തമം.

കുടലിലെ ക്യാന്‍സര്‍ അപകടകാരിയായി മാറുന്നത് ആദ്യഘട്ടത്തില്‍ ചികിത്സ ലഭിക്കാത്തതു മൂലമാണ്. കുടലിലെ ക്യാന്‍സറിനെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറ്റില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും ഇത് വിട്ടു മാറാതെ നില്‍ക്കുകയുമാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. അടിവയറ്റിലെ വിട്ടുമാറാത്ത വേദന കുടലിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. ഇതോടൊപ്പം ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടെങ്കില്‍ ഒരിക്കലും ഡോക്ടറുടെ സഹായം തേടാന്‍ മറക്കരുത്.

മുഖത്തും ശരീരത്തിലും വിളര്‍ച്ച പോലെ കാണപ്പെടുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ രക്തം കുറവാണെന്നും ഉള്ള രക്തം പല വഴികളിലൂടെയും നഷ്ടപ്പെടുന്നു എന്നതിന്റേയും സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ അവഗണിക്കരുത്. കൂടാതെ പല കാരണങ്ങള്‍ കൊണ്ടും ശരീരം ദുര്‍ബലമാകാം. എന്നാല്‍ ഈ ക്ഷീണം അധികസമയം നിലനില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം. കാരണം രോഗം ശരീരത്തില്‍ തലപൊക്കുന്നു എന്നതിന്റെ സൂചനയായിരിക്കാം ഇത്. സ്വന്തം ശരീരത്തിനുണ്ടാകുന്ന വ്യതിയാനങ്ങളും ശാരീരിക പ്രശ്‌നങ്ങളും സൂക്ഷ്മമായി ശ്രദ്ധിക്കുന്നത് ശീലമാക്കിയാല്‍ ഏതു അസുഖത്തെയും പ്രാരംഭത്തില്‍ തന്നെ കണ്ടെത്താനും തിരിച്ചറിയാനും കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x