മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.
സാവോപോളോ: മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. നീളമുള്ള നൈലോണ്‍ കയര്‍ ശരീരത്തില്‍ കെട്ടിയാണ് ഇവര്‍ പാലത്തിന് മുകളില്‍നിന്ന് ചാടിയത്. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.

കൈകോര്‍ത്തുപിടിച്ച് പാലത്തില്‍ നിരന്നുനിന്ന ശേഷം താഴേയ്ക്ക് ചാടുകയും പിന്നീടവര്‍ കയറില്‍ തൂങ്ങിക്കിടന്ന് ആടുകയും ചെയ്തു. ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹരാകുമോ ഇവരെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ 2016ല്‍ ഇതേ പാലത്തില്‍നിന്ന് ചാടിയ 149 പേര്‍ സ്ഥാപിച്ച അനൗദ്യോഗിക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.