തലച്ചോറില്‍ അല്‍ഷിമേഴ്‌സിന് കാരണമായേക്കാവുന്ന അമിലോയ്ഡ് പാളിയും ന്യൂറോ ഫിബ്രുലറി രൂപം കൊല്ലുന്നത് തടയാന്‍ കഫീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ലണ്ടന്‍: രാവിലെ ഒരു നല്ല കോഫി കുടച്ച് ദിവസം ആരംഭിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍, കാപ്പിയെ വില്ലനായി കാണുന്നവരും ഉണ്ട്. കാപ്പി കുടിയിലെ ദോഷങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള പല പഠനങ്ങളുമാണ് ഇതിനു പിന്നില്‍. കാപ്പി കുടിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുമ്പോള്‍ വിശ്വസിക്കുമോ. ബുദ്ധി കൂടിലെങ്കിലും ബുദ്ധിക്ക് മങ്ങല്‍ ഏല്‍പ്പിക്കില്ലെന്ന് പുതിയ പഠനം പറയുന്നു. ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. അല്‍ഷിമേഴ്‌സ് നാഡീവ്യൂഹസംബന്ധിമായ മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. പ്രതിദിനം മൂന്ന് മുതല്‍ അഞ്ച് കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത 27% കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
തലച്ചോറില്‍ അല്‍ഷിമേഴ്‌സിന് കാരണമായേക്കാവുന്ന അമിലോയ്ഡ് പാളിയും ന്യൂറോ ഫിബ്രുലറി രൂപം കൊല്ലുന്നത് തടയാന്‍ കഫീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയാണ് പഠനം നടത്തിയത്. പോളിഫിനോള്‍സ്, കാഫീന്‍ എന്ന ഘടകങ്ങളാണ് അല്‍ഷിനേഴ്‌സില്‍ നിന്നും സംരഷിക്കുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ഇത്തരം ഘടകങ്ങള്‍ ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
കാപ്പിയുടെ മിതമായ ഉപയോഗം ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. യ.കെയിലെ ചാരിറ്റീസ് അല്‍ഷിമേഴ്‌സ് റിസര്‍ച്ചും ഇത് സമ്മതിച്ചിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2050 ആകുമ്പോഴേക്കും 115.4 ലക്ഷം മറവി രോഗികള്‍ ലോകത്ത് ഉണ്ടാകും എന്നാണ് കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.