ഡിസ്പോസിബിള്‍ ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് വിപരീതഫലമുണ്ടാക്കും. ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ ഒരു ഡിസ്പോസിബിള്‍ ബോട്ടിലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്.
ഡിസ്പോസിബിള്‍ ബോട്ടില്‍ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. ഡിസ്പോസിബിള്‍ ബോട്ടിലുകള്‍ ബാക്ടീരിയകളുടെ വിഹാരകേന്ദ്രമാണെന്നാണ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഡിസ്പോസിബിള്‍ ബോട്ടില്‍ വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. മിനറല്‍വാട്ടര്‍ വാങ്ങിയ കുപ്പികളില്‍ വെള്ളം എടുത്ത് ഫ്രിഡ്ജിലും മറ്റും വെച്ച് വീണ്ടും ഉപയോഗിക്കുന്നത് നമ്മുടെ പതിവ് ശീലമാണ്.
ഡിസ്പോസിബിള്‍ ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് വിപരീതഫലമുണ്ടാക്കും. ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ ഒരു ഡിസ്പോസിബിള്‍ ബോട്ടിലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. നമ്മള്‍ ബോട്ടില്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഇത്തരം ബാക്റ്റീരിയകള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. ഇത് ശരീരത്തിനും ആരോഗ്യത്തിനും ദോഷം ചെയ്യും.
ട്രഡ് മില്‍ റിവ്യൂസ് നടത്തിയ പഠന്നത്തിലാണ് ഞെട്ടിക്കുന്ന കണ്ടുപിടുത്തം. ഡിസ്പോസിബിള്‍ ബോട്ടില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്ഫെനോള്‍ സെക്സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നവയാണ്. ഇത് സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പിസിഒഎസ്, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.