ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
പൊതുജനങ്ങളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന നിരവധി നിയമങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഇത്തരത്തിലുള്ള തൊഴിൽ സാഹചര്യവും സുരക്ഷയും തങ്ങൾക്ക് ലഭ്യമായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിക്കാനുള്ള അവകാശം താല്ക്കാലിക വിസയിലെത്തി ജോലി ചെയ്യുന്നവര്ക്കു പോലും ഓസ്ട്രേലിയ നൽകുന്നുണ്ട്. ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
തൊഴിൽ ദാതാവിന്റെ കടമകൾ
തൊഴിലാളിയുടെ ഉത്തരവാദിത്തങ്ങൾ
വേതനം ഉറപ്പുവരുത്തുക
നിയമപ്രകാരം ഓരോ തൊഴിലിന്റെയും സ്വഭാവം അനുസരിച്ച് അടിസ്ഥാന വേതനം നിശ്ചയിച്ചിട്ടുണ്ട്. ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഫെയർ വർക്ക് ഓംബുഡ്സ്മാനുമായി ബന്ധപ്പെടാവുന്നതാണ്.
തൊഴിൽ പീഢനങ്ങൾ അധികൃതരെ അറിയിക്കുക
തൊഴിൽ സ്ഥലത്ത് വെച്ച് ശാരീരിക പീഢനമോ അപമാനമോ, വംശീയാധിക്ഷേപമോ അനുഭവപ്പെട്ടാൽ അത് പരാതിപ്പെടേണ്ടതാണ്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നുമാണെങ്കിൽ അത് തൊഴിലുടമയെ അറിയിച്ചിരിക്കണം. അല്ലെങ്കിൽ 1300 799 675 എന്ന നമ്പറിൽ ഫെയർ വർക്ക് ഓംബുഡ്സ്മാനെ ബന്ധപ്പെടുക. https://www.fairwork.gov.au/
അപകടം സംഭവിച്ചാൽ
തൊഴിലിനിടയിൽ എന്തെങ്കിലും പരുക്കോ, അസുഖമോ, അപകടമോ സംഭവിച്ചാൽ അത് തൊഴിലുടമയെ അറിയിക്കേണ്ടതാണ്. ചികിത്സ തേടിയ ശേഷം ഡോക്ടറുടെ പക്കൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുകയും ഇത് തൊഴിലുടമയ്ക്ക് സമർപ്പിക്കുക. ഗുരുതരമായ അപകടങ്ങൾ സംഭവിച്ചാൽ തൊഴിലുടമയിൽ നിന്നും ഇൻസിഡന്റ് റിപ്പോർട്ട് വാങ്ങുക. ഇത് ഇൻഷുറൻസും, നഷ്ടപരിഹാരവും ലഭിക്കാൻ സഹായകരമാകും.
കൂടുതൽ വിവരങ്ങൾക്ക് – http://www.safeworkaustralia.gov.au/sites/SWA
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.