ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം റോഡപകടങ്ങളില്‍ 37 ശതമാനത്തിന്റെ കുറവ് വന്നതായി കിങ് അബ്ദുല്ല രാജ്യാന്തര മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിന്റെയാണ് റിപ്പോര്‍ട്ട്. വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന പരുക്കുകളില്‍ 20 ശതമാനവും മരണ നിരക്കില്‍ 37.8 ശതമാനവും കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു
റിയാദ്: സൗദിയില്‍ സാഹിര്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം റോഡപകടങ്ങളില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം റോഡപകടങ്ങളില്‍ 37 ശതമാനത്തിന്റെ കുറവ് വന്നതായി കിങ് അബ്ദുല്ല രാജ്യാന്തര മെഡിക്കല്‍ ഗവേഷണ കേന്ദ്രത്തിന്റെയാണ് റിപ്പോര്‍ട്ട്. സൗദിയിലെ പ്രധാന റോഡുകളിലാണ് സാഹിര്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന പരുക്കുകളില്‍ 20 ശതമാനവും മരണ നിരക്കില്‍ 37.8 ശതമാനവും കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗത സുരക്ഷക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങളുടെയും നിയമങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിന് വേണ്ടി കിങ് ഫഹദ് ആശുപത്രി, കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി തുടങ്ങി വിവിധ ആശുപത്രികളില്‍ റോഡപകടം മൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സൗദിയില്‍ ദിനംപ്രതി ശരാശരി 17 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.