
മൂന്നുപേരെ ഇരുത്തി ബൈക്ക് ഓടിക്കുന്നതു വലിയ പുതുമയുള്ള കാര്യമല്ല. ട്രിപ്പിളടിക്കുന്നവരെ കുടുക്കാന്‍ വലയുമായി വഴിവക്കില്‍ നില്‍ക്കുന്ന പൊലീസുകാരെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം വലയില്‍ കൂടുതലും പുരുഷന്‍മാരാണ് കുടുങ്ങുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനുകാരണം സ്ത്രീകള്‍ ട്രിപ്പിളടിക്കുന്നതു തന്നെ കുറവാണ് എന്നതാണ്. എന്നാല്‍ തെലങ്കാനയില്‍ സംഭവിച്ചിട്ടുള്ളത് വേറിട്ടൊരു ദൃശ്യമാണ്. സാരിയുടുത്ത് ആഡംബര ബൈക്കില്‍ ട്രിപ്പിളടിച്ച് പോകുന്ന സ്ത്രീകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതും അത്യന്തം ന്യൂജെന്നായ യമഹ R15ല്‍.
സാരിയുടുത്ത് ബൈക്ക് ഓടിക്കുകയെന്നത് പ്രയാസം തന്നെയാണ്. മാത്രമല്ല ഇവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുമില്ല. ഇവരെ കടന്നുപോയ കാര്‍ യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. സാരിയുടുത്ത് ബൈക്കോടിക്കുന്നതിലെ അപകടവും അതിലെ വരും വരായ്കകളും ഉപദേശിക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും.
ട്രിപ്പിളടിച്ചോടുന്ന സ്ത്രീകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മറ്റു ചിലരുടെ കമന്റുകള്‍. എന്തായാലും വീഡിയോ വൈറലായതോടെ സ്ത്രീകള്‍ക്ക് ഹൈദരാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.