ആഗസ്റ്റ് 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി ദോഹ ജിദ്ദ സെക്ടറില്‍ ഏഴ് സര്‍വ്വീസുകള്‍ നടത്താനാണ് സൗദി എയര്‍ലൈന്‍സ് തീരുമാനം. ഹജ്ജ് തീര്‍ഥാടകര്‍ക്കായി ബോയിംങ് 777300 ശ്രേണിയിലെ ഏറ്റവും പുതിയ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തീര്‍ഥാടകരെ ജിദ്ദ കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
റിയാദ്: ഖത്തറില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കാന് സര്‍വ്വീസ് നടത്തുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇതിനായി ഏഴ് സര്‍വ്വീസുകള്‍ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഖത്തറില്‍ നിന്നും ഹാജിമാരെ കൊണ്ടുവരാന്‍ വിമാനം അയയ്ക്കാന്‍ സല്മാന് രാജാവ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ആഗസ്റ്റ് 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി ദോഹ ജിദ്ദ സെക്ടറില്‍ ഏഴ് സര്‍വ്വീസുകള്‍ നടത്താനാണ് സൗദി എയര്‍ലൈന്‍സ് തീരുമാനം. ഹജ്ജ് തീര്‍ഥാടകര്‍ക്കായി ബോയിംങ് 777300 ശ്രേണിയിലെ ഏറ്റവും പുതിയ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തീര്‍ഥാടകരെ ജിദ്ദ കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
ഹജ്ജിന് ശേഷം സെപ്തംബര്‍ അഞ്ച് മുതലാണ് മടക്കയാത്ര ക്രമീകരിക്കുന്നത്. വിമാന യാത്രയുടെ മുഴുവന്‍ ചെലവുകള്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് വഹിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.