
ജിദ്ദ: സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടു ദിവസം മുമ്പ് ബോര്‍ഡിംഗ് പാസ് ലഭിക്കാനുള്ള സേവന സൗകര്യം ഏര്‍പ്പെടുത്തി. യാത്ര പുറപ്പെടുന്നതിനു നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യാനുള്ള സൗകര്യമാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് മാത്രമേ ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.
സെല്‍ഫ് സര്‍വിസ് വഴിയാണ് ഈ സേവനം ലഭ്യമാകുക. ഓണ്‍ലൈന്‍ വഴിയോ സൗദി എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക മെഷിനുകള്‍ വഴിയോ ഈ സേവനം ലഭിക്കും. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങും, ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്നതും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് സഊദി എയര്‍ലൈന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ തയ്യിബ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.