വെള്ളിയാഴ്ച വൈകിട്ടാണ് ക്രോസ്ബി ഐ.എസ്.ഡി. സ്കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞത്
വെള്ളിയാഴ്ച വൈകിട്ടാണ് ക്രോസ്ബി ഐ.എസ്.ഡി. സ്കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞത്. 16 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഏതാണ്ട് 50ഓളം കുട്ടികളാണ് 213ആം നമ്പര്‍ ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെയ്ട്ടവരെ അടുത്തുള്ള ആശുപത്രിയിലാക്കി.
മറ്റൊരു വാഹനം മുന്നില്‍ ചാടിയപ്പോള്‍ അപകടം ഒഴിവാക്കാനായി ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍ അതിനിടയില്‍ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. പലര്‍ക്കും സാരമല്ലാത്ത പരുക്കുകളാണ് ഉണ്ടായിട്ടുള്ളത്. ക്രോസ്ബി അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയതിനാല്‍ അപകടത്തിന്‍റെ തോത് കുറഞ്ഞു.
ക്രോസ്ബിയിലെ മാറ്റ് പല ഉദ്യോഗസ്ഥരും സംഭവത്തെ പട്ടി കേട്ടറിഞ്ഞ് സഹായത്തിനെത്തി. സംഭവം നടന്നയുടന്‍ തന്നെ രക്ഷാകര്‍ത്താക്കളെ വിവരമറിയിക്കാനും സ്കൂള്‍ അധികൃതര്‍ മറന്നില്ല. കുട്ടികളുടെ സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന്‍ സ്കൂള്‍ മേധാവി ഡോ.മൂര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.