പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നികുതി ഈടാക്കുന്നതിന്റെ ശതമാനം കണക്കാക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൂല്യവര്‍ധിത നികുതിയില്‍ നിന്നു പെട്രോള്‍, ഗ്യാസ് എന്നിവയെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഏതാനും മേഖലകളില്‍ നികുതി ചുമത്താതിരിക്കാന്‍ അതത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം.
റിയാദ്: സൗദിയില്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം. ശൂറാ കൗണ്‍സിലാണ് വാറ്റ് ഏര്‍പ്പെടുത്താന്‍ അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കിയതിനോടൊപ്പം പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നികുതി ഈടാക്കുന്നതിന്റെ ശതമാനം കണക്കാക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഏകീകൃത മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഉസാമ അല്‍ റബീഅ ചെയര്‍മാനായുള്ള സാമ്പത്തിക സമിതിയാണ് ശൂറാ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂല്യവര്‍ധിത നികുതിയില്‍ നിന്നു പെട്രോള്‍, ഗ്യാസ് എന്നിവയെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഏതാനും മേഖലകളില്‍ നികുതി ചുമത്താതിരിക്കാന്‍ അതത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം.
ഇതനുസരിച്ചു വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരഗതാഗതം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ നികുതി ഏര്‍പ്പെടുത്താനും ഒഴിവാക്കാനും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. അതേസമയം ധര്‍മ സ്ഥാപനങ്ങള്‍, പൊതുതാല്‍പര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരെയും നികുതിയില്‍ നിന്ന് ഒഴിവാക്കും.
ഭക്ഷ്യോല്‍പന്നങ്ങളില്‍ തിരഞ്ഞെടുത്ത ചിലയിനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജിസിസി അംഗ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ബാങ്കുകള്‍, സാമ്പത്തിക സേവന സ്ഥാപനങ്ങള്‍, മണി എക്സ്ചേഞ്ചുകള്‍ എന്നിവയുടെ സേവനത്തിനും നികുതി ബാധകമായിരിക്കില്ല. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ അടുത്ത വര്‍ഷമാദ്യം വാറ്റ് നിലവില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.