Currency

ഇര വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പ്, മുതലയെന്ന് സംശയിച്ച് നാട്ടുകാര്‍ (വീഡിയോ)

സ്വന്തം ലേഖകന്‍Saturday, May 6, 2017 6:36 pm
Play

ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം. ആദ്യം പെരുമ്പാമ്പിന്റെ വീര്‍ത്ത വയറു മാത്രം കണ്ട് മുതലയാണെന്നു സംശയിക്കുകയായിരുന്നു. തലയും വാലും പുല്ലിനടിയില്‍ മറഞ്ഞിരുന്നതിനാല്‍ പരന്നു വീര്‍ത്ത ഉടല്‍ മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇര വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പ് വയറ് വീര്‍ത്ത് ഇഴഞ്ഞു നീങ്ങാന്‍ പറ്റാത്ത നിലയില്‍. കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് മുതലയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം. ആദ്യം പെരുമ്പാമ്പിന്റെ വീര്‍ത്ത വയറു മാത്രം കണ്ട് മുതലയാണെന്നു സംശയിക്കുകയായിരുന്നു. തലയും വാലും പുല്ലിനടിയില്‍ മറഞ്ഞിരുന്നതിനാല്‍ പരന്നു വീര്‍ത്ത ഉടല്‍ മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

16 അടിയോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. റിനി സ്റ്റീന്‍വെന്‍കല്‍ എന്നയാളുടെ വീടിന് സമീപമുള്ള പുല്‍മേട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടിക്കാനെത്തിയ ആളു പോലും ഇത് പാമ്പ് തന്നെയോ എന്ന് സംശയിച്ചു. പിന്നീട് അടുത്തെത്തിയാണ് പാമ്പ് തന്നെയെന്ന് ഉറപ്പിച്ചത്.

പാമ്പിന്റെ വീര്‍ത്ത വയറിന്റെ ആകൃതി കണ്ട് കംഗാരുവിനെയാണ് അകത്താക്കിയതെന്ന് ഇവര്‍ പറഞ്ഞു. 10 വയസുള്ള കുട്ടിയെ വരെ വിഴുങ്ങാന്‍ തക്ക വലിപ്പമുള്ള പാമ്പാണിത്്. കൂറ്റന്‍ പാമ്പിനെ വാഹനത്തിന്റെ ഡിക്കിയിലാണ് കൊണ്ടു പോയത്. പിന്നീട് പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x