Currency

കുടിവെള്ളം തേടിയെത്തിയ വിഷപ്പാമ്പിനു വെള്ളം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍, വീഡിയോ

സ്വന്തം ലേഖകന്‍Thursday, March 30, 2017 2:18 pm
Play

പാമ്പുകളുടെ രാജാവ് രാജവെമ്പാല വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ആദ്യ സംഭവമാണ്. ദക്ഷിണേന്ത്യയിലെ കൈഗ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. റോഡിലേക്കിറങ്ങിയ പാമ്പിന് വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

മഴ കുറഞ്ഞതോടെ ദാഹജലത്തിനായി വന്യ മൃഗങ്ങളും ജീവികളും കാട് ഉപേക്ഷിച്ച് നാട്ടിലേക്ക് ഇറങ്ങി വരാറുണ്ട്. ഇത് സാധാരണവും ആണ്. എന്നാല്‍ പാമ്പുകളുടെ രാജാവ് രാജവെമ്പാല വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ആദ്യ സംഭവമാണ്. കർണാടകത്തിലെ കൈഗ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്.

റോഡിലേക്കിറങ്ങിയ പാമ്പിന് വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്രാമത്തിലെത്തിയ പാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമൊഴിച്ച് കൊടുക്കുന്നതും പാമ്പ് അത് കുടിക്കുന്നതുമടങ്ങിയ വീഡിയോയാണ് വൈറലായിരിക്കുന്നത്.

അതേസമയം വെള്ളം കുടിച്ച് ദാഹം മാറിയാല്‍ പാമ്പ് കടിക്കുമോ എന്ന പേടി ഉള്ളതിനാല്‍ ഉയാള്‍ പാമ്പിനെ പിടിക്കുന്ന കമ്പിയും ഒരു കൈയില്‍ സുരക്ഷക്കായി വെച്ചിട്ടുണ്ട്. വേറൊരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുന്നുമുണ്ട്. വെള്ളം കൊടുത്ത ശേഷം ഉദ്യോഗസ്ഥര്‍ പാമ്പിനെ ആനിമല്‍ കെയര്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x