Currency

പാറമുകളില്‍ നിന്നും 40 അടി താഴ്ചയിലേക്ക് വീണ ഹിമപുലിക്ക് സംഭവിച്ചത്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍Sunday, October 1, 2017 11:57 am
Play

കുത്തനെയുള്ള പര്‍വതച്ചെരുവിലൂടെ നടന്നു നീങ്ങുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പാറമടക്കുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടെയില്‍ അടിതെറ്റിയ ഹിമപ്പുലി ഏതാണ്ട് നാല്‍പ്പതടിയോളം താഴേക്കാണ് വീണത്.

 

അതീവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്ന് ശ്രദ്ധയോടെയുള്ള സംരക്ഷണ നടപടികളിലൂടെ എണ്ണം വര്‍ധിപ്പിച്ച് വംശനാശ ഭീഷണിയില്‍ നിന്ന് പുറത്തു കടന്ന മൃഗമാണ് ഹിമപ്പുലി. ഈ നേട്ടം ലോകം ആഘോഷിച്ച സമയത്താണ് ഹിമാലയത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു സ്ഥലത്തു നിന്നു പകര്‍ത്തിയ ഹിമപ്പുലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്.

മരണത്തിന്റെ വക്കോളമെത്തിയ ശേഷം ഒരു ഹിമപ്പുലി ജീവിതത്തിലേക്കു തിരികെയെത്തുന്നതാണ് ഈ വീഡിയോ ദൃശ്യത്തിലുള്ളത്. വംശനാശത്തിന്റെ വക്കില്‍ നിന്നും തിരിച്ചെത്തിയ ഹിമപ്പുലികളുടെ കഥയെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങളെന്നാണ് വീഡിയോയെ വിശേഷിപ്പിക്കുന്നത്. മൈക്ക് ബിര്‍ക്ഹെഡ് എന്ന ഫൊട്ടോഗ്രാഫറും സംഘവുമാണ് ഈ വീഡിയോ പകര്‍ത്തിയത്.

കുത്തനെയുള്ള പര്‍വതച്ചെരുവിലൂടെ നടന്നു നീങ്ങുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പാറമടക്കുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടെയില്‍ അടിതെറ്റിയ ഹിമപ്പുലി ഏതാണ്ട് നാല്‍പ്പതടിയോളം താഴേക്കാണ് വീണത്. ദൃശ്യം കണ്ടു ഭയന്ന ഫൊട്ടോഗ്രാഫര്‍ പുലിയെ തിരഞ്ഞ് താഴേക്ക് ക്യാമറ തിരിച്ചു. എന്നാല്‍ പാറയുടെ അതേ നിറം തന്നെയാണ് പുലിയുടേതെന്നതിനാല്‍ പെട്ടെന്നു കണ്ടെത്താനായില്ല.

വീഴ്ച കണ്ടുനിന്നവര്‍ പുലിയുടെ പൊടിപോലും കിട്ടില്ലെന്നാണ് വിചാരിച്ചിരുന്നത്. അതേസമയം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കൊണ്ട് സാരമായ പരിക്കോ അപകടമോ പറ്റിയ ലക്ഷണങ്ങളില്ലാതെ ഹിമപ്പുലി പതിയെ എഴുന്നേറ്റ് തന്റെ ഗുഹയെ പിന്തുടര്‍ന്നു നടന്നു. ഭാഗ്യത്തിനു പുലി വീണത് പാറപ്പൊടി കൂടിക്കിടന്ന സ്ഥലത്തായതിനാലും പുലിയുടെ പുറത്തെ രോമം കട്ടികൂടിയതായതിനാലും വലിയൊരപകടത്തില്‍ നിന്നാണ് ഹിമപ്പുലി രക്ഷപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x