Currency

സാമുഹിക മാധ്യമങ്ങളില്‍ കൂടി അതിക്രമങ്ങള്‍ പടരുന്നത് തടയാന്‍ ഫിംഗര്‍പ്രിന്റ് ഡാറ്റാബേസ്

സ്വന്തം ലേഖകന്‍Friday, December 9, 2016 10:51 am

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ലോകത്തെ മുന്‍നിര സ്ഥാപനങ്ങളായ ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അതിക്രമങ്ങള്‍ പടരുന്നത് തടയാന്‍ കൈകോര്‍ക്കുന്നു. ആക്രമണങ്ങള്‍ വ്യാപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും തീവ്രവാദികള്‍ അപ്‌ലോഡ് ചെയ്യുന്ന ക്രൂരദൃശ്യങ്ങളും വീഡിയോകളും തടയുകയാണ് ലക്ഷ്യം. ഇതിനായി കണ്ടന്റുകള്‍ ഫിംഗര്‍പ്രിന്റ് ചെയ്യുന്ന ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതി. ഈ ഡാറ്റാബേസ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും.

ഡാറ്റാബേസില്‍ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഡിജിറ്റര്‍ സ്‌നാപ്‌ഷോട്ട് ഉണ്ടാകും ‘ഹാഷസ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് ഫയലുകളെ തിരിച്ചറിയാന്‍ കഴിയും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യൂട്യൂബ് എന്നിവയില്‍ അപ് ലോഡ് ചെയ്യുന്ന തീവ്രവാദ ചിത്രങ്ങളെ ഹാഷസിന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ തിരിച്ചറിയുന്നവയെ കുറിച്ചുള്ള കാര്യങ്ങള്‍ അപ്‌ലോഡ് ചെയ്ത ഉടനെ തന്നെ അതാത് കമ്പനികളെ ഹാഷസ് വിവരമറിയിക്കും. ഹാഷസ് ഡാറ്റാബേസ് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങള്‍ സൈറ്റില്‍ നിന്നും തങ്ങളുടെ സേവനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും സാധിക്കും.

ഈ ഡാറ്റാബേസ് മറ്റു സ്ഥാപനങ്ങള്‍ക്കും ലഭ്യമാകും. പൊലീസിനും ഇതുപയോഗിച്ച് കണ്ടന്റുകള്‍ സൂക്ഷ്മ പരിശോധന നടത്താം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായുള്ള സേവനങ്ങളില്‍ ഇടമില്ലെന്ന് ട്വിറ്റര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദം പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം മോശമായതുമായ ചിത്രങ്ങളും വീഡിയോകളും തടയാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പും വിദ്വേഷവും വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് നാലു കമ്പനികളും സംയുക്ത പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. മുമ്പ് അമേരിക്കന്‍ രഹസ്യന്വോഷണ ഏജന്‍സിയായ എഫ്.ബി.ഐ സാമുഹിക മാധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരുന്നു. മറ്റ് കമ്പനികളും ഈ പദ്ധതിയില്‍ പങ്കാളികളാകുമെന്നാണ് കണക്ക് കൂട്ടലുകളെന്ന് നാല് കമ്പനികളുടെ മേധാവികളും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

20 thoughts on “സാമുഹിക മാധ്യമങ്ങളില്‍ കൂടി അതിക്രമങ്ങള്‍ പടരുന്നത് തടയാന്‍ ഫിംഗര്‍പ്രിന്റ് ഡാറ്റാബേസ്”

  1. Howdy just wanted to give you a quick heads up. The words
    in your post seem to be running off the screen in Opera.
    I’m not sure if this is a format issue or something to do
    with browser compatibility but I figured I’d post to let you know.
    The layout look great though! Hope you get the problem resolved soon. Thanks

  2. Ramiro says:

    I’m not sure exactly why but this weblog is loading
    extremely slow for me. Is anyone else having this problem
    or is it a problem on my end? I’ll check back later and see if the problem still exists.

  3. Freya says:

    What a information of un-ambiguity and preserveness of valuable know-how about unexpected emotions.

  4. Does your site have a contact page? I’m having trouble locating it but,
    I’d like to shoot you an e-mail. I’ve got some creative ideas for
    your blog you might be interested in hearing. Either way, great site and I look
    forward to seeing it grow over time.

  5. Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my newest twitter updates.

    I’ve been looking for a plug-in like this for quite some
    time and was hoping maybe you would have some experience with something
    like this. Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

Comments are closed.

Top
x