സിംഗപ്പൂരിലെ എക്‌സ്പ്രസ് ഹൈവേയില്‍ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
സിംഗപ്പൂര്‍: ലോകത്തുണ്ടാകുന്ന വാഹനാപകടങ്ങില്‍ കൂടുതലും അമിതവേഗത മൂലമുണ്ടാകുന്നതാണ്. അമിതവേഗത്തെപ്പറ്റി എത്ര ബോധവല്‍ക്കരിച്ചാലും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യുകയാണ് പതിവ്. ഇതിനെതിരായ ബോധവത്കരണവും ക്ലാസുകളും മറ്റും നല്‍കികൊണ്ടിരിക്കുന്നത് വെറുതെയാകുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
അതിവേഗത്തില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് ചെല്ലുമ്പോഴായിരിക്കും മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണുക. പിന്നെ വാഹനത്തെ നിയന്ത്രിക്കുക അസാധ്യമാണ്. അപകടം ഉറപ്പും. യുവാക്കളാണ് അധികവും ഇത്തരത്തിലുള്ള അപകടത്തിന് ഇരയായി കാണപ്പെടാറുള്ളത്.
സിംഗപ്പൂരിലെ എക്‌സ്പ്രസ് ഹൈവേയില്‍ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരില്‍ ഒരാള്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി ഏറെ ദൂരേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹൈവേയിലൂടെ പോകുകയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.