Currency

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരു എസ്എസ്എല്‍സി റിസല്‍ട്ട്

സ്വന്തം ലേഖകന്‍Tuesday, May 7, 2019 3:57 pm

കൊച്ചി: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനമായിരുന്നു. ഫേസ്ബുക്ക് വാളുകളില്‍ തങ്ങളുടെ കുട്ടികളുടെയും ബന്ധുക്കളുടെയും നേട്ടങ്ങള്‍ ലോകരെ അറിയിക്കാന്‍ ഫലങ്ങള്‍ പോസ്റ്റ് ചെയ്ത് നിറച്ചു. ചിലര്‍ വിജയത്തില്‍ അഭിനന്ദങ്ങള്‍ അറിയിച്ചും പോസ്റ്റിട്ടു. ചിലര്‍ ട്രോളുകള്‍ ഉണ്ടാക്കി. ഈ ബഹളങ്ങള്‍ക്കിടയിലാണ് ഒരു എസ്എസ്എല്‍സി റിസല്‍ട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

എസ്എസ്എല്‍സി പരീക്ഷയിലെ പത്ത് വിഷയങ്ങളില്‍ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍ കണക്കില്‍ മാത്രം എ പ്ലസ്. ഈ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. പക്ഷെ ഈ റിസല്‍ട്ടാണ് വൈറലായത്. പലരും ഇതില്‍ ട്രോളുണ്ടാക്കി. സാക്ഷാല്‍ ശ്രീനിവാസ രാമാനുജന്റെ കുടുംബമാണ് റിസല്‍ട്ടിന്റെ ഉടമ എന്നാണ് ചിലരുടെ കണ്ടെത്തല്‍. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കില്‍ എന്ന് പറയുന്ന ചാക്കോ മാഷുടെ കുഞ്ഞാണ്, അല്ല ചാക്കോ മാഷ് ട്യൂഷനെടുക്കുന്ന കുട്ടിയാണെന്നും ചിലര്‍ കമന്റ് ഇട്ടു. എന്തായാലും ഈ റിസല്‍ട്ട് ശരിക്കും തകര്‍ത്തു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x