നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ 28 ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെയായി ചുരുക്കും. നിയന്ത്രണങ്ങളില്‍ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടമാണ് ജൂലൈ 28ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍. ഷോപ്പിങ് മാള്‍, റസ്റ്ററന്റ് തുടങ്ങി വാണിജ്യ സ്ഥാപനങ്ങളില്‍ 60 ശതമാനം പേരെ പ്രവേശിപ്പിക്കാമെന്ന് ആരോഗ്യ, രോഗപ്രതിരോധ, ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരത്തെ 40 ശതമാനം പേര്‍ക്കായിരുന്നു പ്രവേശനാനുമതി നല്‍കിയിരുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. മാളുകളും റെസ്റ്റന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.
കോവിഡ് അണുനശീകരണ യജ്ഞം നടക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ദുബായ് പൊലീസ് നല്കുന്ന അനുമതി പരിമിതപ്പെടുത്തുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുമതി നല്‍കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇതിന് സമയം അനുവദിക്കില്ല. പണം പിന്‍വലിക്കാന്‍ താമസമേഖലക്ക് പുറത്തേക്ക് പോകാനും അനുമതി നല്‍കില്ല.
കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.
സൗദിയില്‍ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്. എന്നാല്‍ കോവിഡ് 19 പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.