
ദുബായ്: കോവിഡ് അണുനശീകരണ യജ്ഞം നടക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ദുബായ് പൊലീസ് നല്കുന്ന അനുമതി പരിമിതപ്പെടുത്തുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുമതി നല്‍കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇതിന് സമയം അനുവദിക്കില്ല. പണം പിന്‍വലിക്കാന്‍ താമസമേഖലക്ക് പുറത്തേക്ക് പോകാനും അനുമതി നല്‍കില്ല.
മെഡിക്കല്‍ വിസിറ്റ് എന്ന പേരില്‍ നല്കുന്ന അനുമതി ഇനിയുണ്ടാവില്ല. പകരം, മെഡിക്കല്‍ എമര്‍ജന്‍സി എന്ന വിഭാഗത്തില്‍ മാത്രമേ അനുമതി നല്‍കൂ. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ അനുമതി നല്‍കൂ. വിവിധ മേഖലകളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പെര്‍മിറ്റ് സംവിധാനം പ്രത്യേക സമയം നിശ്ചയിച്ചായിരിക്കും അനുമതി നല്‍കുകയെന്നും ദുബായ് പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.