Currency

ദുബായ് നഗരത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

സ്വന്തം ലേഖകന്‍Friday, April 24, 2020 7:44 pm

ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. മാളുകളും റെസ്റ്റന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

എന്നാല്‍, സിനിമാ ശാലകളും, വിനോദകേന്ദ്രങ്ങളും, പ്രാര്‍ത്ഥനാ മുറികളും തുറക്കില്ല. ജിം, സ്വിമ്മിങ്പൂള്‍, ബാര്‍, മസാജ് പാര്‍ലറുകള്‍ എന്നിവയില്ലാതെ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. 30 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ സ്ഥാപനങ്ങളിലുണ്ടാവരുത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമേ പുറത്തിറങ്ങാവൂ. ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

തൊട്ടടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാമെങ്കിലും 60 വയസിന് മുകളില്‍ സന്ദര്‍ശിക്കുന്നവരെ ഒഴിവാക്കണം. അഞ്ച് പേരില്‍ കൂടുതല്‍ സംഗമിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ദുബായ് മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 26 മുതല്‍ പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x