
അബുദാബി: കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍. ഷോപ്പിങ് മാള്‍, റസ്റ്ററന്റ് തുടങ്ങി വാണിജ്യ സ്ഥാപനങ്ങളില്‍ 60 ശതമാനം പേരെ പ്രവേശിപ്പിക്കാമെന്ന് ആരോഗ്യ, രോഗപ്രതിരോധ, ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരത്തെ 40 ശതമാനം പേര്‍ക്കായിരുന്നു പ്രവേശനാനുമതി നല്‍കിയിരുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിക്കുക, അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകള്‍ ശുചീകരിക്കുക തുടങ്ങി ശുചിത്വ മാര്‍ഗനിര്‍ദേശം പാലിച്ച് കോവിഡ് പകര്‍ച്ച തടയുന്നതില്‍ സര്‍ക്കാരിനൊപ്പം പങ്കുചേരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹോട്ടലുകളില്‍ തീന്‍മേശയില്‍ 4 പേരില്‍ കൂടുതല്‍ പാടില്ല. 2 മേശകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം വേണം. സമ്പര്‍ക്കം ഒഴിവാക്കാന്‍ കാത്തിരിപ്പു സ്ഥലം അടച്ചിടണം. യുഎഇയില്‍ മാളുകളില്‍ നാലുവയസ്സിനു താഴെയുള്ള പ്രായമുള്ള കുട്ടികളുമായി വരുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങി ആരോഗ്യസുരക്ഷ പാലിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.