മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക്് ഏപ്രില്‍ 30 വരെ ഒരു മാസത്തേക്കു കൂടിയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും സ്പെഷല്‍ പെര്‍മിറ്റ് സര്‍വീസുകള്‍ക്കും വിലക്കു ബാധകമാകില്ല.
ഏപ്രില്‍ എട്ട് മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ അറിയിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ 800 പേരെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്ക് അനുവദിക്കുന്നത്. പിന്നീട് ക്വാറന്റൈന് ഹോട്ടലിന്റെ വെന്റിലേഷന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ആഴ്ചയില്‍ 1,120 പേരെ അനുവദിക്കുമെന്നും ജെയിംസ് മെര്‍ലിനോ പറഞ്ഞു.
ഈ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) അറിയിച്ചതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, വന്ദേ ഭാരത് മിഷന് പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു വ്യാജ സര്ക്കുലറാണെന്നു ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) വക്താവ് ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍ റൗസ പറഞ്ഞു. ഇതിനോടകം ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പറഞ്ഞു.
8 രാജ്യങ്ങളിലെ ഒൻപതു നഗരങ്ങളിലേക്കാണ് വിമാന സര്‍വ്വീസു ആരംഭിക്കുന്നത്. ലണ്ടൻ ഹീത്രൂ, ചിക്കാഗോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ടൊറന്റോ, സിഡ്നി, മെൽബൺ എന്നിവിടെങ്ങളിലേക്കാണ് ആദ്യ സര്‍വ്വീസുകള്‍
മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരും.
വിമാനങ്ങളെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്കി. വിമാന സര്‍വീസുകള്‍ മുഴുവനായി റദ്ദാക്കുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുമാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.