
ദുബായ്: യുഎഇ യിൽ നിന്നും 9 നഗരങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നു. 8 രാജ്യങ്ങളിലെ ഒൻപതു നഗരങ്ങളിലേക്കാണ് വിമാന സര്‍വ്വീസു ആരംഭിക്കുന്നത്. ലണ്ടൻ ഹീത്രൂ, ചിക്കാഗോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ടൊറന്റോ, സിഡ്നി, മെൽബൺ എന്നിവിടെങ്ങളിലേക്കാണ് ആദ്യ സര്‍വ്വീസുകള്‍. ഇംഗ്ലണ്ടിലേക്കും ഓസ്‌ട്രേലിയയ്ക്കും ദുബായിൽ നിന്നും കണക്ഷന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ emirates.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവേശന-യാത്ര മാനദണ്ഡങ്ങള്‍ പാലിച്ചാൽ മാത്രമേ വിമാനത്തില്‍ യാത്രക്കാരെ അനുവദിക്കുകയുള്ളു. സാമൂഹിക അകലം, ശുചിത്വം, മാസ്ക്കുകള്‍, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ലാപ്‌ടോപ്പ്, ഹാൻഡ്‌ബാഗ്, ബ്രീഫ്‌കേസ് എന്നിവ പോലുള്ള അവശ്യവസ്തുക്കൾ മാത്രമേ ഉപയോക്താക്കൾ കയ്യില്‍ കരുതാന്‍ പാടുള്ളൂ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപഭോക്താക്കളും ജീവനക്കാരും താപ സ്കാനറുകൾ വഴി താപനില പരിശോധനക്കു വിധേയരാകണം.
യാത്രകള്‍ ആരംഭിക്കുന്ന സമയത്ത് പുതിയ നിയമങ്ങൾ കൊണ്ടുവരുവാനും നീക്കം ഉണ്ട്. അതിനാൽ യാത്രക്ക് തയ്യാറെടുക്കും മുൻപ് വിമാനത്താവള അധികൃതരുമായി ബന്ധപ്പെടണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.