മസ്കത്ത്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ റദ്ദാക്കും.
മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരും.
അതേസമയം ഒമാന്‍ എയറിന്റെ ചരക്ക് നീക്കങ്ങള്‍ സാധാരണ ഗതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ അസീസ് അല്‍ റൈസി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.