Currency

സര്‍ഫിങ്ങിനിടെ കാണാതായ യുവാവിനെ കണ്ടെത്തിയത് 32 മണിക്കൂറിനുശേഷം മറ്റൊരു രാജ്യത്തുനിന്ന് (വീഡിയോ)

സ്വന്തം ലേഖകന്‍Thursday, May 4, 2017 11:20 am
Play

സ്‌കോട്ലന്‍ഡിലെ ക്യാംപ്ബെല്‍ ടൗണിനു സമീപം മക്രിഹനിഷ് ബീച്ചിലെ അര്‍ഗൈല്‍ തീരത്തുനിന്നു കാണാതായ ബ്രൈസിനെ 32 മണിക്കൂറുകള്‍ക്കുശേഷം 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

 

ബെല്‍ഫാസ്റ്റ്: സര്‍ഫിങ്ങിനിടെ കാണാതായ യുവാവിനെ കണ്ടെത്തിയത് മറ്റൊരു രാജ്യത്ത് നിന്ന്. സ്‌കോട്ലന്‍ഡ് തീരത്ത് സര്‍ഫ് ചെയ്യവെ കാണാതായ യുവാവിനെ 32 മണിക്കൂറുകള്‍ക്കുശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തീരത്തുനിന്നാണ് കണ്ടെത്തിയത്. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌കോയില്‍നിന്നുള്ള മാത്യു ബ്രൈസിനാണ് (22) അദ്ഭുതകരമായി രക്ഷപ്പെട്ടത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രൈസ് സുഖം പ്രാപിച്ചുവരികയാണ്.

ഞായറാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സര്‍ഫിങ്ങിനിടെ ബ്രൈസിനെ കാണാതായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും സ്‌കോട്ലന്‍ഡിലെ ക്യാംപ്ബെല്‍ ടൗണിനു സമീപം മക്രിഹനിഷ് ബീച്ചിലെ അര്‍ഗൈല്‍ തീരത്തുനിന്നു കാണാതായ ബ്രൈസിനെ 32 മണിക്കൂറുകള്‍ക്കുശേഷം 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ബ്രൈസിനെ കണ്ടെത്താനായത്.

ദിശയറിയാതെപോയെങ്കിലും സര്‍ഫ്ബോര്‍ഡില്‍ത്തന്നെ തുടര്‍ന്നതിനാലാണ് ബ്രൈസ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ഫിങ് സ്യൂട്ടും ശരീരത്തിലെ താപനില മോശമാകാതിരിക്കാന്‍ സഹായിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x