Currency

ഉറക്കത്തിന്റെ ആരോഗ്യ ശാസ്ത്രം ഇതാണ്; പുതിയ പഠനം പറയുന്നതിങ്ങനെ

സ്വന്തം ലേഖകന്‍Monday, September 11, 2017 3:09 pm

ആറ് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനു ഉത്തമം എന്നാണു ഗവേഷകര്‍ പറയുന്നത്. 6 മുതല്‍ 7 മണിക്കൂര്‍ വരെയാവാം ഉറക്കം. എന്നാല്‍ അതില്‍കൂടിയാല്‍ ഉറക്കം അമിതവണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ടിവി, ഇന്റന്‍നെറ്റ് എന്നിവയാണ് ഇന്ന് ആളുകളുടെ ഉറക്കം കുറയ്ക്കുന്നത്.

ലണ്ടന്‍: ഉറക്കത്തിന്റെ ആരോഗ്യ ശാസ്ത്രവുമായി ഗവേഷകരുടെ പുതിയ പഠനം. ആറ് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനു ഉത്തമം എന്നാണു ഗവേഷകര്‍ പറയുന്നത്. 6 മുതല്‍ 7 മണിക്കൂര്‍ വരെയാവാം ഉറക്കം. എന്നാല്‍ അതില്‍കൂടിയാല്‍ ഉറക്കം അമിതവണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

ടിവി, ഇന്റന്‍നെറ്റ് എന്നിവയാണ് ഇന്ന് ആളുകളുടെ ഉറക്കം കുറയ്ക്കുന്നത്. ഉറക്കം കുറഞ്ഞു കുറഞ്ഞു അത് സ്ലീപ്പിങ്ങ് പില്‍സ് ഉപയോഗത്തിലേയ്ക്ക് നീങ്ങുന്നു. ഇവ ആളുകളുടെ സ്വാഭാവിക ഉറക്കത്തിന്റെ തോത് കുറച്ചു കൊണ്ടുവരുകയാണെന്ന് അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ലോസ് ഏഞ്ചല്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ആണ് ഉറക്കത്തിന്റെ പുതിയ ആരോഗ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

പഠനത്തിലെ വിവരങ്ങള്‍ കറന്റ് ബയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ആളുകള്‍ക്ക് ഉറക്കം കുറയുന്നു എന്നാണ് പഠനത്തില്‍ പങ്കെടുത്ത ജെറോം സെഗേല്‍ പറയുന്നത്. ടെക്‌നോളജിയാണ് ഇതിന്റെ പ്രധാന കാരണം. മാറുന്ന കാലാവസ്ഥയും താപനിലയും ആളുകളുടെ ഉറക്കം കുറച്ചു കൊണ്ടുവരുകയാണെന്നും സൂര്യോദയത്തിനു ശേഷമുള്ള ഉറക്കം നല്ലതല്ലെന്ന സൂചനയും പഠനത്തില്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x