Currency

ലോകത്തിലെ ഏറ്റവും ‘പവർഫുൾ പാസ്പോർട്ട്’ ജർമ്മനിയുടേത്

സ്വന്തം ലേഖകൻFriday, September 2, 2016 9:33 am

വിസയില്ലാതെ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ജർമ്മനി ഒന്നാം സ്ഥാനത്തും സ്വീഡൻ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ നിൽക്കുന്നു.

ബർലിൻ: ലോകത്തിലെ ഏറ്റവും ‘പവർഫുൾ’ ആയ പാസ്പോർട്ട് ജർമ്മനിയുടേതെന്ന് റിപ്പോർട്ട്. വിസയില്ലാതെ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ  ജർമ്മനി ഒന്നാം സ്ഥാനത്തും സ്വീഡൻ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ നിൽക്കുന്നു.

177 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ജർമ്മൻ പാസ്പോർട്ട് ഉള്ളവർക്ക് സഞ്ചരിക്കാം. സ്വീഡിഷ് ജനതയ്ക്ക് 176 രാജ്യങ്ങളിലേക്കും വിസാഫ്രീ യാത്ര ലഭ്യമാണ്. ഇന്ത്യയ്ക്ക് 85ആം സ്ഥാനമാണു പട്ടികയിലുള്ളത്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 52 രാജ്യങ്ങളിലേക്ക് മാത്രമാണു വിസാഫ്രീ  യാത്ര ലഭിക്കുക.

218 രാജ്യങ്ങളിലേക്കുള്ള യാത്രയെ മുൻ നിർത്തി തയ്യാറാക്കിയ പട്ടികയിൽ അഫ്ഘാനിസ്ഥാൻ ആണു ഏറ്റവും അവസാന സ്ഥാനത്ത്. അഫ്ഘാനിസ്ഥാൻ പാസ്പോർട്ട് ഉഌഅവർക്ക് 218 ൽ വെറും 25 രാജ്യങ്ങളിലേക്ക് മാത്രമേ വിസയില്ലാതെ സഞ്ചരിക്കാനാകൂ. യുഎസിനു നാലാം സ്ഥാനവും ഓസ്ട്രിയക്കും സിംഗപ്പൂരിനും അഞ്ചും ന്യൂസിലാൻഡിനു ഏഴും ഓസ്ട്രേലിയയ്ക്ക് എട്ടും മലേഷ്യയ്ക്ക് പന്ത്രണ്ടും സ്ഥാനമാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x