Currency

തെരേസ മേ സര്‍ക്കാര്‍ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, March 10, 2017 3:51 pm

ലണ്ടന്‍: തെരേസ മേ സര്‍ക്കാര്‍ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ സേവന രംഗത്തിന് ഊന്നല്‍ നല്‍കിയും സ്വയം തൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സില്‍ വര്‍ധനവും ഉള്‍ക്കൊള്ളിച്ചാണ് തെരേസ മേ സര്‍ക്കാരിന്റെ ബജറ്റ്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന് പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ രാജ്യത്തെ കുറഞ്ഞ ശമ്പളം നാലു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കിയതാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇത് 7.20 പൗണ്ടായിരുന്നു. 2020ല്‍ രാജ്യത്തെ കുറഞ്ഞ ശമ്പളം ഒന്‍പത് പൗണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ഒരു ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് സാമൂഹ്യ സേവന മേഖലയ്ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്വയം തൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സ് നിലവിലുള്ള ഒന്‍പത് ശതമാനത്തില്‍ നിന്നും പത്താക്കിയിട്ടുണ്ട്. 2019ല്‍ ഇതു 11 ശതമാനമാക്കും.

ശമ്പളക്കാരായ ഓരോ വ്യക്തിയുടെയും നികുതിരഹിത വരുമാന പരിധിയും 500 പൗണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. 11,000 എന്നത് 11,500 ആയാണ് വര്‍ധിപ്പിച്ചത്. 2020ല്‍ ഇതു 12,500 ആയി ഉയര്‍ത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x