ആരോഗ്യ പ്രദം എന്ന് കരുതി ഈ ഭക്ഷണങ്ങള്‍ ഏറെ കഴിക്കുന്നത് തടി കൂടുന്നതിന് പ്രധാന കാരണമായെക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദൈനംദിന ആഹാര പട്ടികയില്‍ നിന്നും ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നുകരുതി നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത്ര ഗുണകരമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രവുമല്ല ആരോഗ്യ പ്രദം എന്ന് കരുതി ഈ ഭക്ഷണങ്ങള്‍ ഏറെ കഴിക്കുന്നത് തടി കൂടുന്നതിന് പ്രധാന കാരണമായെക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദൈനംദിന ആഹാര പട്ടികയില്‍ നിന്നും ഈ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.
ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അസ്വാഭാവിക രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങളാണിത്. ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ കൊഴുപ്പ് രൂപത്തില്‍ അടിഞ്ഞ് ശരീരഭാരം വര്‍ദ്ധിപ്പിക്കും.
സോയ മില്‍ക്ക്: സോയ മില്‍ക്ക് ആരോഗ്യപ്രദവും ശരീരം മെലിയുന്നതിന് സഹായിക്കുമെന്നുമാണ് മിക്കവരുടെയും വിശ്വാസം. എന്നാല്‍ വിപണയില്‍ ലഭിക്കുന്ന സോയ മില്‍ക്കിന്റെ ഉപയോഗം ആരോഗ്യം കളയാന്‍ മാത്രമേ ഉപകരിക്കൂ.
ഗോതമ്പ് ബ്രഡ്: ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കരുതപ്പെടുന്നു. എന്നാല്‍ കൂടുതല്‍ രുചികരമാക്കാന്‍ ഇതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളും ജനിതകമാറ്റം വരുത്തിയ ഗോതമ്പും ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാക്കാന്‍ കാരണമാകാം.
മാര്‍ഗരിന്‍: കൃത്രിമമായുണ്ടാക്കിയ വെണ്ണയാണ് മാര്‍ഗരൈന്‍. ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിറക്കുന്ന ഒരു ആഹാരമാണിത്. ശുദ്ധമായ വെണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പ്രിസര്‍വേറ്റിവ് ജ്യൂസുകള്‍: സംസ്കരിക്കപ്പെട്ട പഴച്ചാറുകളില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ പോലെ പഞ്ചസാരയുടെ അളവില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാന്‍ ഇത്തരം ജ്യൂസുകളുടെ ഉപയോഗം കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളും നിറങ്ങളും ശരീരത്തിന് ഹാനികരം ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.