Currency

ഉറക്കം വിട്ടുണരുമ്പോഴേ ഇക്കാര്യങ്ങള്‍ ചെയ്യരുത്

സ്വന്തം ലേഖകന്‍Thursday, August 31, 2017 11:33 am

രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആവണം. പുതിയൊരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം സംഭരിക്കാനും കഴിയണം. എന്നാല്‍ ഉറക്കം ഉണര്‍ന്ന് കണ്ണുതുറക്കുമ്പോഴെ നമ്മള്‍ ചെയ്യരുതാത്ത ചിലകാര്യങ്ങളുണ്ട്.

രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് സന്തോഷത്തോടെയും ഉന്മേഷത്തോടെയും ആവണം. പുതിയൊരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം സംഭരിക്കാനും കഴിയണം. എന്നാല്‍ ഉറക്കം ഉണര്‍ന്ന് കണ്ണുതുറക്കുമ്പോഴെ നമ്മള്‍ ചെയ്യരുതാത്ത ചിലകാര്യങ്ങളുണ്ട്. അവ നിങ്ങളുടെ കാര്യക്ഷമതയും സന്തോഷവും നശിപ്പിക്കും. ഉറക്കം വിട്ടുണരുമ്പോള്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ഉവയാണ്…

അലാം സ്‌നൂസ് ബട്ടണ്‍ അമര്‍ത്തരുത്: സ്‌നൂസ് ചെയ്യുന്നതിലൂടെ ഉറക്കം നീട്ടിവെക്കുന്നതാണ് സംഭവിക്കുന്നത്. ഇത് ശരീരത്തിന്റെ താളം തെറ്റിക്കും. പകരം തലേന്നെ നിങ്ങള്‍ക്ക് എത്രമാത്രം ഉറക്കംവേണമെന്ന് തീരുമാനിക്കുക.

കാപ്പി കുടിക്കണ്ട: രാവിലെ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവികമായി കോര്‍ട്ടിസോള്‍ എന്ന രാസപദാര്‍ഥം ഉല്‍പ്പാദിപ്പിക്കപ്പെടും. ഊര്‍ജ്ജം നിയന്ത്രിക്കുന്നത് കോര്‍ട്ടിസോളാണ്. കാപ്പി കുടിച്ചാല്‍ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയുമെന്നതിനാല്‍ അത ഒഴിവാക്കുന്നതാണ് നല്ലത്.

ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധം: ഒരിക്കലും ഒഴിവാക്കരുത് ബ്രേക്ക് ഫാസ്റ്റ്. രക്തത്തിലെ ഷുഗര്‍ അളവുകള്‍, ദഹനം, ശ്രദ്ധ തുടങ്ങിയവ നിയന്ത്രിക്കുന്നത് പ്രാതല്‍ ഭക്ഷണമാണ്.

ഇ-മെയില്‍ നോക്കരുത്: രാവിലെ ഉറക്കം ഉണരുമ്പോഴെ മെയില്‍ നോക്കണ്ട. അത് ദിവസത്തോടുള്ള നിങ്ങളുടെ പ്രതികരണം നശിപ്പിക്കും. കുറഞ്ഞത് ഉണര്‍ന്ന് ഒരു മണിക്കൂറിന് ശേഷം മെയില്‍ നോക്കുക.

ജോലിക്ക് വൈകരുത്: നേരത്തെ ഓഫീസില്‍ എത്തുക. പഠനങ്ങള്‍ അനുസരിച്ച് വൈകി ഓഫീസിലെത്തി, വൈകി ഇറങ്ങിയാലും നിങ്ങളുടെ ബോസിന് നിങ്ങളോട് അനിഷ്ടം തോന്നാമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x