Currency

തൊഴിൽവിസ കിട്ടി വിദേശത്ത് പോകും മുമ്പ് ചെയ്യേണ്ട ബാങ്കിംഗ് കാര്യങ്ങൾ

സ്വന്തം ലേഖകൻThursday, November 10, 2016 4:50 pm

വീട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് പോകും മുമ്പ് ചില ബാങ്കിംഗ് കാര്യങ്ങൾ കൂടി നിങ്ങൾ ശരിയാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വിദേശത്ത് ജോലി ചെയ്യാനുള്ള വിസ കിട്ടി പോകാനൊരുങ്ങി നിൽക്കുകയാണോ നിങ്ങൾ? തീർച്ചയായും നാടിനെയും വീട്ടുകാരെയും വിട്ടു നിൽക്കുന്നതിന്റെ വിഷമമൊക്കെ കാണുമായിരിക്കും. പക്ഷേ ഇത്തരം സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ വിട്ടുപോകരുത്. വീട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് പോകും മുമ്പ് ചില ബാങ്കിംഗ് കാര്യങ്ങൾ കൂടി ശരിയാക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

  • വിദേശജോലിക്ക് ആദ്യമായി പോകുന്നയാളാണെങ്കിൽ, 181 ദിവസത്തില്‍ കൂടുതല്‍ അവിടെ ജോലി ചെയ്യാന്‍ പോകുകയാണെന്നു തെളിയിക്കുന്ന നിയമന ഉത്തരവുണ്ടെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുക. സാധാരണ അക്കൗണ്ടുകള്‍ പോലെത്തന്നെയാണ് എന്‍ആര്‍ഒ അക്കൗണ്ടുകളെങ്കിലും അക്കൗണ്ടിലെ പണത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണം എന്നതാണ് പ്രധാന വ്യത്യാസം

 

  • നിങ്ങളുടെയും പങ്കാളിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങളാണ് ഫസ്റ്റ് ഹോള്‍ഡര്‍ എങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ് മാറ്റം ബാങ്കുകളെ അറിയിക്കുന്ന പക്ഷം അത് എന്‍ആര്‍ഒ അക്കൗണ്ട് ആയി മാറ്റും. പങ്കാളിയാണ് ഫസ്റ്റ് ഹോള്‍ഡറെങ്കില്‍ ‘ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍’ എന്നു ബാങ്കുകാര്‍ വിളിക്കുന്ന വ്യവസ്ഥയിലാകും പ്രവര്‍ത്തനം. അവര്‍ക്കു മാത്രമേ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാന്‍ അനുവാദമുണ്ടാകുകയുള്ളൂ

 

  • എന്‍ആര്‍ഐകളുടെ ഷെയര്‍ വാങ്ങലുകളും വില്‍ക്കലുകളുമൊക്കെ പിഐഎസ്. (പോര്‍ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ്) അക്കൗണ്ട് വഴിയേ പാടുള്ളൂ. നിലവില്‍ ഷെയറുകള്‍ കൈവശമുണ്ടെങ്കില്‍ നിങ്ങളൊരു പിഐഎസ്. അക്കൗണ്ട് തുടങ്ങണം. നിലവിലുള്ള പിപിഎഫ് അക്കൗണ്ടുകളില്‍ വിദേശത്ത് പോയാലും നിക്ഷേപിച്ചുകൊണ്ടിരിക്കാൻ സൗകര്യമുണ്ട്.

 

  • വിദേശത്തേക്കു പോകുന്നതിനു മുന്‍പ് ഒരു എന്‍ആര്‍ഇ അക്കൗണ്ട് തുറക്കുക. നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (NRI) മാത്രമാണ് ഈ അക്കൗണ്ടുകള്‍. രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. എന്‍ആര്‍ഇ അക്കൗണ്ടിന് മാന്‍ഡേറ്റ് ഹോള്‍ഡറെയും വയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി നാട്ടിലുള്ള തിരിച്ചടവുകളും നിക്ഷേപങ്ങളുമൊക്കെ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയും

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x