Currency

വീടും ഫ്ലാറ്റുമൊക്കെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻSunday, November 13, 2016 5:55 pm

ഇപ്പോൾ പലരും വീടുകൾ അല്ലെങ്കിൽ ഫ്ലാറ്റുകൾ വാങ്ങുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഇങ്ങനെ വീടും ഫ്ലാറ്റുമൊക്കെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

താമസിക്കാനായി സ്വന്തം വീട് എല്ലാവരുടെയും സ്വപ്നമാണ്. പലർക്കും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണും വീടിനെ പറ്റി. സ്ഥലം വാങ്ങി വീടുവെക്കുന്നവർക്കാണ് പൊതുവെ തങ്ങളുടെ എല്ലാ ആഗ്രഹങ്ങൾക്കും ഇണങ്ങുന്ന ഒരു വീട് വെക്കാൻ സാധിക്കുക. ഇന്നത്തെ കാലത്ത് സ്ഥലം വാങ്ങി വീടുവെക്കുക എന്നത് സാമ്പത്തികമായി മാത്രമല്ല മറ്റു പലരീതികളിലും പ്രയാസമുള്ള കാര്യമാണ്. തൊഴിലാളികളെ, നിർമ്മാണവസ്തുക്കൾ ഒക്കെ ലഭിക്കാതെ വരുന്ന സാഹചര്യമൊക്കെയുണ്ട്. അതിനാൽ പലരും വീടുകൾ അല്ലെങ്കിൽ ഫ്ലാറ്റുകൾ വാങ്ങുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഇങ്ങനെ വീടും ഫ്ലാറ്റുമൊക്കെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

വലിപ്പം കണക്കാക്കുക

വീടിനും ചുറ്റുപാടിനും നിങ്ങളുടെ ആവശ്യത്തിനുള്ള സ്ഥലമുണ്ടെന്ന കാര്യമാണ് പ്രാഥമികമായും പ്രധാനമായും ഉറപ്പിക്കേണ്ടത്. വീടായാലും ഫ്ലാറ്റായാലും ഇക്കാര്യത്തിന് വലിയ പരിഗണന നൽകുക.

സ്ഥലം എവിടെയെന്ന് നോക്കുക

യാത്രാസൗകര്യം, പൊതുഗതാഗതം എന്നിവയാണ് പ്രധാന കാര്യങ്ങൾ. സ്‌കൂൾ, പലവ്യഞ്ജനകടകൾ, ആരോഗ്യസംരക്ഷണം, പാർക്കുകൾ, വൃത്തിയുള്ള റോഡ്, നല്ല രീതിയിൽ പരിപാലിക്കുന്ന മാലിന്യനിർഗമന ശൃംഖല, വെള്ളക്കെട്ടിൽ നിന്നുള്ള മോചനം തുടങ്ങിയവയെല്ലാം ലഭ്യമാകുന്ന പ്രദേശമാണെന്ന് ഉറപ്പ് വരുത്തുക.

ഉടമസ്ഥനെ സംബന്ധിച്ചും അന്വേഷിക്കുക

വാങ്ങുന്ന വീടിനെ/ഫ്ലാറ്റിനെ കുറിച്ച് മാത്രമല്ല അതിന്റെ നിലവിലെ ഉടമയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. വീടാണെങ്കിൽ എന്തുകൊണ്ട് അവർ വിൽക്കുന്നു എന്നും ഫ്ലാറ്റ് ആണെങ്കിൽ അതേ നിർമ്മാതാവിന്റെ മുമ്പത്തെ പദ്ധതികൾ ഏതൊക്കെയെന്നും അന്വേഷിക്കുക. നിർമ്മാണനിലവാരത്തെ കുറിച്ച് അറിയാൻ സഹായിക്കുമിത്.

ആധാരം, നിർമ്മാണ ചട്ടങ്ങൾ എന്നിവ പരിശോധിക്കുക

നിയമങ്ങൾ എല്ലാം പാലിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. ഫ്ലാറ്റുകളുടെ ഒക്കെ കാര്യത്തിൽ നിർമ്മാണ വസ്തുക്കൾ എന്തൊക്കെയായിരുന്നെന്ന് പരിശോധിക്കുക. ആധാരം കൃത്യമായി വിലയിരുത്തണം.

പാർക്കിങ്, ക്ലബ് അംഗത്വം, സെക്യൂരിറ്റി നിക്ഷേപം, കുടിവെള്ളം

പാർക്കിങ്, ക്ലബ് അംഗത്വം, സെക്യൂരിറ്റി നിക്ഷേപം, കുടിവെള്ളം തുടങ്ങിയ അധിക ചെലവുകൾ കൂടി ചിലപ്പോൾ വേണ്ടീ വന്നേക്കും. അതിനാൽ ഫ്ലാറ്റുകൾ വാങ്ങുന്നവർ പ്രത്യേകിച്ച് ഇക്കാര്യങ്ങൾ അന്വേഷിച്ച് മനസ്സിലാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x