വയറുനിറയെ ആഹാരം കഴിക്കുകയും അതിനുശേഷം ഒരു ഉറക്കം പതിവാക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഈ പതിവ് ആരോഗ്യത്തിനു അത്ര നല്ലതല്ലാത്ത ശീലമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുമാണ് നാം അറിഞ്ഞോ അറിയാതെയോ ശീലമാക്കിയിരിക്കുന്നത്.
വയറുനിറയെ ആഹാരം കഴിക്കുകയും അതിനുശേഷം ഒരു ഉറക്കം പതിവാക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഈ പതിവ് ആരോഗ്യത്തിനു അത്ര നല്ലതല്ലാത്ത ശീലമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുമാണ് നാം അറിഞ്ഞോ അറിയാതെയോ ശീലമാക്കിയിരിക്കുന്നത്. ആഹാരത്തിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ആഹാരം കഴിക്കുക ഉടന്‍ ഉറങ്ങുക എന്ന പതിവ് ഉള്ളവര്‍ ശ്രദ്ധിക്കുക: ഭക്ഷണത്തിനു ശേഷം ഉടനെ ഉറങ്ങുന്നതു ദഹന പ്രക്രിയയെ ബാധിക്കും. അതിനാല്‍ ആഹാരത്തിനു ശേഷം ഉടനെ ഉറങ്ങുന്ന പതിവ് അവസാനിപ്പിക്കുക. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിച്ചു അത് ദഹിക്കാനുള്ള സമയം കഴിഞ്ഞുവേണം ഉറങ്ങാന്‍.
2. ഔട്ടാക്കണം വര്‍ക്ഔട്ടിനെ: വയറു നിറച്ചു നേരെ വര്‍ക്ഔട്ട് ചെയ്യുന്ന പതിവ് നല്ലതല്ല. വര്‍ക്ഔട്ട് ചെയ്താല്‍ വയറിനു വല്ലായ്മ അനുഭവപ്പെടും.
3. ഭക്ഷണ ശേഷം വായന വേണ്ട: ശരിയായ ദഹനത്തിന് ബ്ലഡ്ഫ്ളോ ആവശ്യമാണ്. വായിക്കുമ്പോള്‍ ബ്ലഡ്ഫ്ളോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും ദഹന പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും.
4. ആഹാരം കഴിച്ച ശേഷം ഉടനെ വെള്ളം കുടിക്കരുത്: കഴിക്കുന്നതോടൊപ്പവും ശേഷവും വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതും നല്ലതയല്ല. ഉമിനീരിനു ദഹന പ്രക്രിയയെ സഹായിക്കാനും ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കാനും ഉള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ആഹാരത്തിനു ശേഷം വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിന് തടസം വരും. ഭക്ഷണം കഴിച്ചശേഷം ഏറെ നേരത്തിനു ശേഷം മാത്രം വെള്ളം കുടിക്കുക.
5. കുളിക്കരുത്: ആഹാരം കഴിച്ചയുടന്‍ കുളിക്കുന്നത് ദഹന പ്രക്രിയയെ തടസപ്പെടുത്തും. ഭക്ഷണം കഴിച്ചു 45 മിനിറ്റ് കഴിഞ്ഞ ശേഷമേ കുളിക്കാന്‍ പാടുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.