Currency

യൗവനം നിലനിര്‍ത്താന്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

സ്വന്തം ലേഖകന്‍Friday, January 27, 2017 3:07 pm

നമ്മള്‍ പിന്തുടര്‍ന്ന് പോരുന്ന ചില ശീലങ്ങള്‍ മാറ്റിയാല്‍ നമുക്ക് എന്നും യൗവനം നിലനിര്‍ത്താവുന്നതാണ്. അത്തരത്തില്‍ യൗവനം നിലനിര്‍ത്താന്‍ പിന്തുടരേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വേഗതയേറിയ സമൂഹത്തില്‍ ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവും യൗവനം നഷ്ടപ്പെടുത്തുകയും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യാന്‍ ഇടയാക്കും. എന്നാല്‍ നമ്മള്‍ പിന്തുടര്‍ന്ന് പോരുന്ന ചില ശീലങ്ങള്‍ മാറ്റിയാല്‍ നമുക്ക് എന്നും യൗവനം നിലനിര്‍ത്താവുന്നതാണ്. അത്തരത്തില്‍ യൗവനം നിലനിര്‍ത്താന്‍ പിന്തുടരേണ്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുക, പകല്‍ ഉറങ്ങാതിരിക്കുക: അതിരാവിലെ എഴുന്നേല്‍ക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഒരു ഗ്ലാസ് ശുദ്ധ വെള്ളം കുടിച്ചുകൊണ്ടാകണം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കേണ്ടത്. അതിനുശേഷം വ്യായാമം ചെയ്യുക. മാത്രവുമല്ല പകല്‍ ഒരു കാരണവശാലും ഉറങ്ങുകയും ചെയ്യരുത്.

2. ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട: മൂന്നു നേരം കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഏഴുമണിക്കും എട്ടുമണിക്കും ഇടയില്‍ കഴിക്കണം. ഉച്ചഭക്ഷണം 12നും ഒന്നിനും ഇടയില്‍. രാത്രിഭക്ഷണം എട്ടുമണിക്ക് മുമ്പ് കഴിക്കണം. ദിവസവും ഏതെങ്കിലും പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കണം. മാങ്ങ, പേരയ്ക്ക, ഓറഞ്ച്, ആപ്പിള്‍ അങ്ങനെ ഏതെങ്കിലുമൊരു പഴം മതി.

3. ദേഷ്യവും മാനസികസമ്മര്‍ദ്ദവും വേണ്ട: വളരെ പ്രധാനപ്പെട്ട കാര്യമാണിത്. മുന്‍കോപം, ദേഷ്യം എന്നിവയുണ്ടെങ്കില്‍ അത് നിയന്ത്രിച്ചു ഇല്ലാതാക്കണം. ഇതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കാം. മാനസികോല്ലാസത്തിന് സമയം കണ്ടെത്തണം. സിനിമ, സംഗീതം, ടിവി, സ്‌പോര്‍ട്‌സ് അങ്ങനെ ഇഷ്ടമുള്ള വഴി ഇതിനായി തെരഞ്ഞെടുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x