ഇരുപതടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള ഭീമന് പെരുമ്പാമ്പിന്റെ ശരീരത്തില്‍ കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തോടെയാണ് ബാലന് കയറിയിരിക്കുന്നത്. ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പാണിത്.
ഒരു മൂന്നുവയസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിന്റെ കാരണം മറ്റൊന്നുമല്ല അവന് കളിക്കാനുപയോഗിക്കുന്ന വാഹനം തന്നെ. ഇരുപതടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള ഭീമന് പെരുമ്പാമ്പിന്റെ ശരീരത്തില്‍ കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തോടെയാണ് ബാലന് കയറിയിരിക്കുന്നത്. ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പാണിത്.
വിയറ്റ്നാമിലെ തന്നാ ഹോ പ്രവിശ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്നതാണ് ഈ പെരുമ്പാമ്പിനെ. കനത്ത മഴയില്‍ വീടിന്റെ പരിസരം മുഴുവന്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നീന്തിത്തുടിക്കാനായി പാമ്പിനെ തുറന്നു വിടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.