Currency

തട്ടിപ്പുകൾ വ്യാപകമാകുന്നു; എടിഎം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻSaturday, October 22, 2016 9:03 am

എടിഎം തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിക്കുമ്പോഴും എടിഎം കൗണ്ടറുകളിൽ പണമെടുക്കാൻ ചെല്ലുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

എടിഎം തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഓൺലൈൻ തട്ടിപ്പ് ഭീതിയെ തുടർന്ന് 32 ലക്ഷത്തോളം എടിഎം കാർഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിക്കുമ്പോഴും എടിഎം കൗണ്ടറുകളിൽ പണമെടുക്കാൻ ചെല്ലുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

എടിഎം കൗണ്ടർ തെരെഞ്ഞെടുക്കുമ്പോൾ

ആൾതിരക്കുള്ള ഭാഗത്തുള്ള എടിഎമുകൾ കൂടുതലായും ഉപയോഗിക്കുക. രാത്രിയിലും പുലര്‍ച്ചെയും എടിഎമ്മില്‍ പോകാതിരിക്കുക. ഈ സമയങ്ങളിൽ പണത്തിന് അത്യാവശ്യമാണെങ്കിൽ കൂടെ മറ്റാരെയെങ്കിലും കൂട്ടുക.

അപരിചതരെ ശ്രദ്ധിക്കുക

നിങ്ങൾ പണം എടുക്കുമ്പോൾ എടിഎമ്മിനു പുറത്ത് അപരിചതരായ ആരെങ്കിലും ചുറ്റിക്കറങ്ങുന്നുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുക. ഇത്തരം സാഹചര്യങ്ങളിൽ പണം കൈപ്പറ്റിയശേഷം നിങ്ങൾ ട്രാൻസാക്ഷൻ സെക്ഷനിൽ നിന്നും പുറത്തു കടന്നുവെന്ന് എടിഎം മെഷീനിൽ നോക്കി ഉറപ്പുവരുത്തുക. സമീപകാലത്ത് എടിഎം കൗണ്ടരിനുള്ളിൽ ചാരക്യാമറകൾ വെച്ചും തട്ടിപ്പുകൾ നടന്നിട്ടുണ്ട് അതിനാൽ കൗണ്ടറിന്റെ ചുറ്റുപാടും ശ്രദ്ധിക്കുന്നത് നന്ന്.

ഇടപാട് നടക്കാതിരിക്കുകയോ, പണം ലഭിക്കാതിരിക്കുകയോ ചെയ്താല്‍

ഇത്തരം സന്ദർഭത്തിൽ ഉടനടി കൗണ്ടർ വിട്ട് പോകാതിരിക്കുക.  സെക്യൂരിറ്റിയുടെ സഹായം തേടുക. ഇടപാട് ക്യാന്‍സര്‍ ആക്കിയെന്ന് ഉറപ്പുവരുത്തുക. എടിഎം മെഷീനിൽ നിന്നു കാർഡ് തിരിച്ചു വന്നില്ലെങ്കിൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക. കാർഡ് ഇടുന്ന സ്ലോട്ടിലും പണം വരുന്ന ഭാഗത്തും സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന കാര്യം പരിശോധിക്കുക

എടിഎം മെഷീന്‍ തരുന്ന പണം കൃത്യമായിരിക്കണമെന്നില്ല

പണമെടുത്ത ശേഷം എണ്ണിനോക്കാന്‍ മറക്കരുത്. ചിലപ്പോൾ തുക കൂടാനോ കുറയാനോ സാധ്യതയുണ്ട്. എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിക്കുമ്പോള്‍, അകൗണ്ടിൽ നിന്നും നിങ്ങൾ അറിയാതെ പണം കുറഞ്ഞെങ്കിൽ ഉടന്‍ തന്നെ വിവരം ബാങ്കില്‍ വിവരമറിയിക്കണം. കൂടാതെ രസീത് എടുത്തു സൂക്ഷിക്കുകയും വേണം. വ്യാജ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതും നല്ലതാണ്.

രസീറ്റ് കളയുമ്പോൾ

രസീറ്റ് കളയുമ്പോൾ കീറി കളയുക

മെയിലുകൾ വഴിയും മൊബൈൽ വഴിയും ബാങ്കിൽ നിന്നേന വ്യാജേന ബന്ധപ്പെടുന്നവരെ സൂക്ഷിക്കുക

ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഫോണിലോ മെയിലിലോ ഒരു ബാങ്കും ആവശ്യപ്പെടില്ല എന്ന കാര്യം മനസ്സിലാക്കുക. ബാങ്കുകളുടെ പേരിൽ ഇത്തരം സന്ദേശങ്ങൾ വരുന്നെങ്കിൽ അവഗണിക്കുക. പിന്‍ നമ്പര്‍ യാതൊരു കാരണവശാലും ആരുമായും പങ്കുവെയ്ക്കരുത്. രഹസ്യ പിന്‍കോഡ് എന്റര്‍ ചെയ്യുന്ന സമയത്ത് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തുക.

ബാങ്കിൽ നിന്നും ലഭിക്കുന്ന മെസേജ് അലർട്ടുകൾ

ബാങ്ക് അകൗണ്ടുമായി കണക്റ്റ് ചെയ്തിരിക്കുന്നത് നിങ്ങൾ എല്ലായിപ്പോഴും ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തന്നെയെന്ന് ഉറപ്പ് വരുത്തുക. ഇടപാടുകൾ നടക്കുന്നത് ഇത്തരത്തിൽ അപ്പപ്പോൾ മെസേജ് ആയി ലഭിക്കുന്നതാണ്. അറിയാതെ ഇടപാടുകള്‍ നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അപ്പോള്‍ത്തന്നെ ബാങ്കിനെ വിവരമറിയിക്കുക.

ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ

അപരിചിതസൈറ്റുകളിലും അധികമാരാലും അറിയപ്പെടാത്ത വെബ്സൈറ്റുകളിലും കയറി ഷോപ്പിംഗ് നടത്താതിരിക്കുക. ക്യാഷ് ഓൺ ഡെലിവറി സൗകര്യം ലഭ്യമെങ്കിൽ കഴിയുന്നതും ആ സൗകര്യം ഉപയോഗപ്പെടുത്തുക. സുരക്ഷിതമല്ലാത്ത സൈറ്റുകള്‍ക്ക് അക്കൗണ്ട് പാസ്വേഡും വിവരങ്ങളും നല്‍കുന്നത് ഹാക്കിംഗുകാര്‍ക്ക് എളുപ്പമാകുമെന്ന കാര്യം മനസ്സിലാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x