Currency

കൂര്‍ക്കംവലി നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ചില പൊടിക്കൈകള്‍

സ്വന്തം ലേഖകന്‍Wednesday, July 26, 2017 5:22 pm

ശ്വാസതടസം ഉണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കം വലി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആവി പിടിക്കുന്നത് കൂര്‍ക്കംവലി തടയാന്‍ ഉത്തമ മാര്‍ഗമാണ്. രോഗശമനത്തിന് മാത്രമല്ല ആവി പിടിക്കുന്നതിലൂടെ ഈ തടസ്സം ഇല്ലാതാവുന്നതിനാല്‍ കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് നല്ലതാണ്.

കൂര്‍ക്കംവലി ചിലരെയെങ്കിലും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. അതിന്റെ തീവ്രഫലം അനുഭവിക്കുകയും ഉറക്കം നഷ്ടപ്പെടുന്നതുമാകട്ടെ മറ്റു ചിലര്‍ക്കും. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ കൂര്‍ക്കംവലി നമുക്ക് ഒഴിവാക്കാനാകും. ശ്വാസതടസം ഉണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കം വലി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആവി പിടിക്കുന്നത് കൂര്‍ക്കംവലി തടയാന്‍ ഉത്തമ മാര്‍ഗമാണ്. രോഗശമനത്തിന് മാത്രമല്ല ആവി പിടിക്കുന്നതിലൂടെ ഈ തടസ്സം ഇല്ലാതാവുന്നതിനാല്‍ കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് നല്ലതാണ്.

കര്‍പ്പൂര തുളസിയെണ്ണയാണ് കൂര്‍ക്കം വലി ഇല്ലാതാക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗം. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്സ് ചെയ്ത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കവിളില്‍ കൊണ്ടാല്‍ കൂര്‍ക്കംവലിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുകയും ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കൂര്‍ക്കം വലി തടയാന്‍ യൂക്കാലിപ്റ്റസിന്റെ ഇത്രയും ഫലപ്രദമായ മറ്റൊരു മാര്‍ഗം ഇല്ല. ശ്വാസം മുട്ടല്‍ ഇല്ലാതാക്കി ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു. കൂടാതെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൂര്‍ക്കം വലിയ്ക്ക് പരിഹാരം നല്‍കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x