Currency

ഇന്ത്യയിൽ ഗതാഗത നിയമലംഘനക്കേസുകൾ കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻWednesday, August 31, 2016 12:33 pm

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന ഗതാഗത നിയമലംഘനക്കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്.

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന ഗതാഗത നിയമലംഘനക്കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം(12,440 കേസുകൾ), കൊച്ചി(10,502 കേസുകൾ), തൃശ്ശൂര്‍ (8,068 കേസുകൾ) എന്നിവയാണ് ഗതാഗത നിയമലംഘനത്തിന്റെ കാര്യത്തിൽ രാജ്യത്ത് മുൻപന്തിയില്‍ നില്‍ക്കുന്ന നഗരങ്ങള്‍.

7,411 കേസുകളുമായി ഡൽഹി നാലാം സ്ഥാനത്തും നിൽക്കുന്നു. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച കേസുകളാണു കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടവയിൽ അധികവും. അമിത വേഗതയില്‍ വാഹനമോടിച്ചതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെ പ്രതികൾ പലരും പ്രായപൂർത്തിയാകാത്തവർ ആണ്. ഇത്തരത്തിൽ 1,538 കേസുകൾ ഇന്ത്യയിൽ റജിസ്റ്റർ ചെയ്യപ്പെട്ടതിൽ 500 കേസുകള്‍ കേരളത്തിലാണ്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോൾ കേരളത്തിലെ റോഡ് സൗകര്യം കുറവാണ്. 2.75 ലക്ഷം കിലോമീറ്ററാണ് കേരളത്തിലെ റോഡുകളുടെ ആകെ ദൈര്‍ഘ്യം. ഈ റോഡുകളുടെ അപാകതയാണ് ഗതാഗത നിയമലംഘനക്കേസുകൾ കേരളത്തിൽ കൂടുതലായി റജിസ്റ്റർ ചെയ്യപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഇന്ത്യയിൽ ഗതാഗത നിയമലംഘനക്കേസുകൾ കൂടുതൽ കേരളത്തിൽ”

  1. Joseph Kurian says:

    നിയമങ്ങളെല്ലാം കേരളത്തിൽ ഉണ്ട്. നടപ്പാക്കാൻ ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥർ വരുമ്പോൾ അവരെ ശരിയാക്കാൻ രാഷ്ട്രീയക്കാരും, വക്കീലന്മാരും, പത്രക്കാരും, പുരോഗമനവാദികളും എല്ലാം എത്തുമല്ലോ. പിന്നെങ്ങനെ നന്നാകാൻ.

Comments are closed.

Top
x