കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ റയില്‍വെ പാളങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ സ്റ്റേഷനിലേക്കെത്തുമ്പോള്‍ ട്രെയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്.
മുംബൈ: ചിരിപടര്‍ത്തി ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരെ കുളിപ്പിച്ചുകൊണ്ട് ഒരു കിടിലന്‍ എന്‍ട്രി. മുംബൈയിലെ നാല്‍സോപാര റയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കാരെ നനച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ റയില്‍വെ പാളങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ സ്റ്റേഷനിലേക്കെത്തുമ്പോള്‍ ട്രെയിനുകളെല്ലാം വേഗത കുറച്ചാണ് പോകുന്നത്. എന്നാല്‍ പാളങ്ങളിലെ വെള്ളം വകവയ്ക്കാതെയുള്ള നാല്‍സോപര സ്റ്റേഷനിലേക്കുള്ള ട്രയിനിന്റെ എന്‍ട്രിയാണ് യാത്രക്കാരെ ഫ്രീയായി കുളിപ്പിച്ചത്.
ട്രെയിന്‍ വരുന്നതു കണ്ട് യാത്രക്കാര്‍ ഓടി മാറുന്നതിന് മുന്‍പ് തന്നെ വെള്ളം തെറിപ്പിച്ചുകഴിഞ്ഞിരുന്നു. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.
വീഡിയോ കടപ്പാട്: എന്‍ഡിടിവി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.