ബഹ്റൈനിൽ യാത്രവിലക്ക് നേരിടുന്ന പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ എംബസ്സി. തങ്ങളറിയാതെ മറ്റാരോ തങ്ങളുടെ പേരില്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ എടുത്തതാണു ഇന്ത്യക്കാരിൽ പലർക്കും യാത്രവിലക്ക് നേരിടാൻ ഇടയാക്കിയത്.
ബഹ്റൈൻ: ബഹ്റൈനിൽ യാത്രവിലക്ക് നേരിടുന്ന പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ എംബസ്സി. നിലവിൽ ഇത്തരത്തിലുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. അജ്ഞാതര്‍ ടെലിഫോണ്‍ കണക്ഷന്‍ എടുത്ത് ബില്ലടക്കാത്തതിനാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരാണ് ഇതിലേറെയും. ഈ വിവരങ്ങള്‍ സൂചിപ്പിച്ച് ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ അറിയിച്ചു.
അതേസമയം വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ വിലക്ക് നേരിടുന്നവരുടെ കാര്യത്തിൽ അവരെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച ശേഷം മാത്രമേ പ്രശ്നത്തിൽ ഇടപെടുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മലയാളികളടക്കമുള്ള നിരവധി പേരാണ് ഇത്തരം യാത്രാനിരോധനത്തില്‍ കുടുങ്ങിയത്. തങ്ങളറിയാതെ മറ്റാരോ തങ്ങളുടെ പേരില്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ എടുത്തതാണു ഇവരിൽ പലർക്കും യാത്രവിലക്ക് നേരിടാൻ ഇടയാക്കിയത്.
സി.പി.ആര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നും യാതൊരു കാരണവശാലും അപരിചിതര്‍ക്ക് ഇവയുടെ കോപ്പി പോലും നല്‍കരുതെന്നും അംബാസഡര്‍ അറിയിച്ചു. ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ റെസിഡന്‍സ് പെര്‍മിറ്റിന്റെ സാധുതയിലും ശ്രദ്ധ പുലർത്തണം. ഏതെങ്കിലും കേസുകളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ യാത്രക്കു മുമ്പായി അതു പരിശോധിക്കണം. എമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.