Currency

ലൈവ് ചര്‍ച്ചക്കിടെ അവതാരകനെ കുഴപ്പിച്ച് മേശപ്പുറത്ത് വലിഞ്ഞുകയറി കുസൃതിക്കുരുന്ന്, വീഡിയോ

സ്വന്തം ലേഖകന്‍Friday, August 25, 2017 2:06 pm
Play

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസിന്റെ ഉച്ചസമയ തത്സമയ ചര്‍ച്ചക്കിടെയാണ് സ്റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികള്‍ അവതാരകനെ കുഴപ്പിച്ചത്. എന്നാല്‍ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകരെ രസിപ്പിച്ചു.

 

ലണ്ടന്‍: ചാനല്‍ തത്സമയ പരിപാടിക്കിടെ അവതാരകന്റെ മേശയ്ക്ക് മുകളില്‍ കയറിയിരുന്ന കുട്ടിയുടെ കുസൃതികള്‍ വൈറലാകുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസിന്റെ ഉച്ചസമയ തത്സമയ ചര്‍ച്ചക്കിടെയാണ് സ്റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികള്‍ അവതാരകനെ കുഴപ്പിച്ചത്. എന്നാല്‍ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകരെ രസിപ്പിച്ചു. കുട്ടികളില്‍ പാല്‍ ഉണ്ടാക്കുന്ന അലര്‍ജിയെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

ഐടിവി അവതാരകനായ അലാസ്റ്റെയര്‍ സ്റ്റെവാര്‍ട്ട് ചര്‍ച്ച ആരംഭിച്ച് കുറച്ച് നിമിഷങ്ങള്‍ക്കകമാണ് അതിഥിയായ അമ്മക്കൊപ്പം എത്തിയ കുഞ്ഞ് ചര്‍ച്ച കഴിയും മുമ്പേ കുസൃതി തുടങ്ങിയത്. ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളായ ജോര്‍ജ്ജിനേയും ഐറിസിനേയും കൂട്ടി ചര്‍ച്ചയ്ക്കെത്തിയത്. പാലിന്റെ അലര്‍ജി മൂലം മകനായ ജോര്‍ജ് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ലൂസി പറഞ്ഞു തുടങ്ങുമ്പോള്‍ സ്റ്റുഡിയോയില്‍ ഓടിക്കളിക്കുകയായിരുന്നു ഐറിസ്. ചര്‍ച്ച പൂര്‍ത്തിയാകാനുള്ള ക്ഷമയൊന്നും ഐറിസിനുണ്ടായില്ല. അമ്മ ഇരിക്കുന്നിടത്തേക്ക് അവള്‍ ഓടിയെത്തി. തുടര്‍ന്ന് മേശയിലേക്ക് വലിഞ്ഞ് അവതാരകന്റെ പേപ്പര്‍ വലിക്കാന്‍ ശ്രമിച്ചു.

അമ്പരക്കാതെ തന്നെ കുഞ്ഞിനെ മാറ്റി വീണ്ടും സംസാരിച്ച് തുടങ്ങിയെങ്കിലും ഐറിസ് മേശയിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. തുടര്‍ന്ന് അവതാരകന്റെ മുന്നിലിരുന്ന് കളിക്കാന്‍ തുടങ്ങി. എന്നാല്‍ വളരെ രസകരമായാണ് അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്തത്. ചര്‍ച്ച അവസാനിക്കുമ്പോള്‍ ലുസിക്കും ജോര്‍ജിനും ഹസ്തദാനം ചെയ്ത അവതാരകന്‍ തനിക്ക് അഭിമുഖമായി ടേബിളിലിരിക്കുന്ന കുഞ്ഞ് ഐറിസിന് ‘ഹൈ ഫൈവ്’ അടിച്ചാണ് പിരിഞ്ഞത്.

കുട്ടികളുടെ കുസൃതികള്‍ കാണിക്കാതിരിക്കാന്‍ ചാനലിനും കഴിഞ്ഞില്ല. ഐറിസിന്റെ കുസൃതികള്‍ ഐടിവി ന്യൂസ് ലൈവ് ആയി തന്നെ പുറത്തുവിട്ടു. ചര്‍ച്ചക്കിടെ കുഞ്ഞുങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും വളരെ സൗമ്യമായി അവരോട് പ്രതികരിച്ച അവതാരകനോട് നന്ദി അറിയിച്ച് ഐ.ടിവി ചര്‍ച്ചക്കിടയിലെ രസകരമായ സംഭവം ലൂസി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x