Currency

അമ്മയുടെ ഉദരത്തില്‍ കിടന്നു അടികൂടുന്ന ഇരട്ടക്കുട്ടികള്‍

സ്വന്തം ലേഖകന്‍Tuesday, November 22, 2016 8:11 am
Play

അമ്മയുടെ ഉദരത്തില്‍ കിടന്നു കുഞ്ഞു പലകാര്യങ്ങളോടും പ്രതികരിക്കാറുണ്ട്. അമ്മയുടെ ഉദരത്തില്‍ കിടന്നു കലഹിക്കുന്ന ഇരട്ടകുഞ്ഞുങ്ങളെ കാണണമെങ്കില്‍ ഈ കൗതുകകരമായ വീഡിയോ ഒന്നു കണ്ടു നോക്കു.

അമ്മയുടെ ഉദരത്തില്‍ കിടന്നു കുഞ്ഞു പലകാര്യങ്ങളോടും പ്രതികരിക്കാറുണ്ട്. അതു ഗര്‍ഭകാലത്തിന്റെ പകുതിയോടു കൂടി അമ്മയ്ക്ക് അനുഭവിച്ചറിയാനും കഴിയും. ഇനി ഉദരത്തില്‍ കിടക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കിലോ അവര്‍ തമ്മില്‍ വഴക്ക് കൂടുമോ? അമ്മയുടെ ഉദരത്തില്‍ കിടന്നു കലഹിക്കുന്ന ഇരട്ടകുഞ്ഞുങ്ങളെ കാണണമെങ്കില്‍ ഈ കൗതുകകരമായ വീഡിയോ ഒന്നു കണ്ടു നോക്കു.

വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയാറുള്ളു എന്നു ഡോക്ടര്‍മാരും പറയുന്നു. ലണ്ടനില്‍ നടന്ന ഒരു പഠനത്തിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ കുട്ടികള്‍ ആണാണോ പെണ്ണാണോ എന്നു കാര്യം ഇവര്‍ പുറത്തു വിട്ടിട്ടില്ല. സിനി എം ആര്‍ ഐ സ്‌കാന്‍ എന്നു പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇവര്‍ ഇങ്ങനെ അടികൂടുന്നത് എന്നു വ്യക്തമല്ല. ഒരാള്‍ തന്നെ മറ്റെയാള്‍ക്കിട്ടു ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു.

ഉപദ്രവിക്കുന്ന ആളുടെ അടിയും ഇടിയും തൊഴിയുമെല്ലാം മറ്റെയാള്‍ നിശബ്ദം സഹിക്കുന്നു. അടികൊള്ളുന്നയാള്‍ എപ്പൊഴെങ്കിലും പ്രതികരിക്കും എന്ന പ്രതീക്ഷയിലാണു കാഴ്ചക്കാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x