ദുബായ്-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാൻ തീരുമാനിച്ചതായി ജെറ്റ് എയര്‍വേയ്സ് അധികൃതർ അറിയിച്ചു. ഒക്ടോബര്‍ 30 മുതൽ പുതിയ സർവ്വീസ് ആരംഭിക്കും.
ദുബായ്: ദുബായ്-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാൻ തീരുമാനിച്ചതായി ജെറ്റ് എയര്‍വേയ്സ് അധികൃതർ അറിയിച്ചു. ഒക്ടോബര്‍ 30 മുതൽ ആരംഭിക്കുന്ന പുതിയ സര്‍വീസ് പ്രകാരം രാത്രി 11: 59 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 9W-209 നമ്പർ വിമാനം പുറപ്പെടും. പുലര്‍ച്ചെ 5:45 നാണു തിരുവനന്തപുരത്തെത്തുക.
9W-210 നമ്പർ വിമാനമാണു മടക്കയാത്ര നടത്തുക. രാവിലെ 8:00 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11:00 ന് ദുബായില്‍ എത്തിച്ചേരുന്നതായിരിക്കും ഈ വിമാനം. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ടിക്കറ്റ് ലഭ്യമാകുമെന്നും ബുക്കിംഗ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ബോയിംഗ് 737-800 വിമാനമാണു സർവീസ് നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.