Currency

ബ്രിട്ടനില്‍ വിസ ലഭിക്കണമെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Sunday, January 22, 2017 11:58 am

പുതിയ നിയമമനുസരിച്ച് വിദ്യാഭാസം, ആരോഗ്യം, സോഷ്യല്‍ കെയര്‍ രംഗങ്ങളില്‍ ഏപ്രില്‍ മുതല്‍ ടയര്‍ 2 വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ലണ്ടന്‍: നഴ്‌സുമാര്‍ അടക്കമുള്ള ടയര്‍2 വിസാ അപേക്ഷകര്‍ക്കും പ്രായപൂര്‍ത്തിയായ ആശ്രിതര്‍ക്കും ഏപ്രില്‍ മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട്. തൊഴിലിനായി റിക്രൂട്ട് ചെയ്യുന്നവരോട് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കേണ്ടത് ഇത് പ്രകാരം സ്‌പോണ്‍സറുടെ ഉത്തരവാദിത്വമാണെന്നും അത് ലംഘിച്ചാല്‍ വിസ തള്ളുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. ടയര്‍1 വിസയ്ക്ക് 2015ല്‍ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

പുതിയ നിയമമനുസരിച്ച് വിദ്യാഭാസം, ആരോഗ്യം, സോഷ്യല്‍ കെയര്‍ രംഗങ്ങളില്‍ ഏപ്രില്‍ മുതല്‍ ടയര്‍ 2 വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് പുതിയ നീക്കമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് വിശദീകരിച്ചു. ഈ വര്‍ഷം ഏപ്രിലിന് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചവരെ പുതിയ നിബന്ധന ബാധിക്കില്ല.

തൊഴില്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍, പാരാമെഡിക്കല്‍ വിഭാഗക്കാര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍ തുടങ്ങിയവരും അവരുടെ പ്രായപൂര്‍ത്തിയായ ഡിപ്പന്‍ഡന്റുമാരുമാണ് ഏപ്രില്‍ മുതല്‍ ടയര്‍2 വിസാ അപേക്ഷയ്‌ക്കൊപ്പം സ്വന്തം രാജ്യത്തുനിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ 12 മാസമോ അതിലേറെയോ സ്ഥിരമായി താമസിച്ച രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x