Currency

യുഎഇ തൊഴില്‍ വീസ: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 14 ദിവസത്തിനുള്ളില്‍, നടപടി ഇങ്ങനെ

സ്വന്തം ലേഖകന്‍Thursday, February 8, 2018 12:09 pm
uae-visa

സ്വഭാവ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് അപേക്ഷ നൽകേണ്ടത്. പുതുക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസായ ആയിരം രൂപ ടിആര്‍15 ഫോം മുഖേന ട്രഷറിയിലോ ഓണ്‍ലൈനായോ അടയ്ക്കണം. അപേക്ഷയുടെ കോപ്പിയും ഉദ്യോഗാര്‍ഥിയുടെ സത്യവാങ്മൂലവും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കണം.  അപേക്ഷകര്‍ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജില്ലയില്‍ നിലവിലുള്ള രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

യു.എ.ഇയിലേക്ക് തൊഴില്‍ വിസ തേടുന്ന മലയാളികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് നല്‍കുന്നതിനുള്ള സംവിധാനം കേരളത്തിൽ എല്ലാ ജില്ലകളിലും ഉണ്ടായിരിക്കുമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായവും ഉണ്ടാകും. 

സാധാരണ അപേക്ഷകളില്‍ പതിനാലു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നൽകുമെങ്കിലും  അപേക്ഷന്റെ മേല്‍ ക്രിമിനല്‍ കേസ് ഉണ്ടെന്ന് കരുതുന്ന സാഹചര്യത്തില്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ.

അഞ്ചുവര്‍ഷമായി ഏതു രാജ്യത്താണോ ജീവിച്ചത് അവിടെ നിന്നാണു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതു. കഴിഞ്ഞ 5 വർഷങ്ങളിൽ ആദ്യത്തെ ഒരു വർഷം ഇന്ത്യയിലും ബാക്കിയുള്ള മൂന്നു വർഷം സൗദി അറബിയയിലുമായിരുന്നെങ്കിൽ ഇന്ത്യയിലെയും സൗദിയിലെയും സ്വഭാവ സെർട്ടിഫിക്കറ്റുകൾ യു എ ഇ തൊഴില്‍ വിസയ്ക്കായി ഹാജരാക്കണം.  മൂന്നുമാസമാണു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. 

സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതതു രാജ്യങ്ങളിലെ യുഎഇ പ്രതിനിധി കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യണം. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ  മന്ത്രാലയത്തിന്റെ ഓവര്‍സീസ് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളിലും അറ്റസ്റ്റ് ചെയ്യാനാകും. യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍, പുതിയ തൊഴില്‍ വീസയിലേക്കു മാറിയാല്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ നിലവിലെ വീസ പുതുക്കുമ്പോള്‍ വേണ്ട.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x