Currency

രണ്ടാം ഘട്ട വന്ദേ ഭാരതിൽ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 26 സര്‍വീസുകള്‍

Sunday, May 17, 2020 8:26 pm

ഡൽഹി: കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 23 വരെ. രണ്ടാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് 36 സര്‍വീസുകളുണ്ടാകും. ഇതിൽ 26 സർവീസുകൾ കേരളത്തിലേക്കായിരിക്കും. യുഎഇയില്‍ നിന്ന് 13 തവണ കേരളത്തിലേക്ക് സർവീസ് നടത്തും. ഓരോ വിമാന സർവീസിലും ജീവനക്കാര്‍ ഉള്‍പ്പെടെ പരമാവധി 180 പേരാണുണ്ടാകുക. യുഎഇയില്‍ നിന്ന് 3000 ഓളം പ്രവാസികളെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x