ക്യാൻസർ പോലൊരു മാരക അസുഖങ്ങൾക്കും ഈ കീടനാശികൾ കാരണമാകും എന്നിരിക്കേ എങ്ങനെ പച്ചക്കറികളിലെ വിഷാംശം കളയാമെന്ന് നോക്കാം.
പച്ചക്കറികൾ ആരോഗ്യത്തിന് അത്യുത്തമമാണെന്നതൊക്കെ ശരിതന്നെ. എന്നിരുന്നാലും ഇക്കാലത്ത് പച്ചക്കറികളുടെ അമിത ഉപയോഗം ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുകയെന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു. കാരണം മറ്റൊന്നുമല്ല, കൃഷിയുടെ ആരംഭം മുതൽ വിപണിയിൽ വിൽക്കാൻ വെക്കുന്നത് വരെ പല തരത്തിലുള്ള കീടനാശിനികളും മറ്റു ഉപയോഗിച്ച് പച്ചക്കറികൾ നമ്മൂടെ ശരീരത്തിന് ഹാനികരമായിട്ട് മാറിയിട്ടുണ്ടാകും. ഇത്തരത്തിൽ ഒരു വിഭാഗം ആൾക്കാർ പണമുണ്ടാക്കുമ്പോൾ അവ ഉപയോഗിക്കുന്നവർക്ക് ഇതിനേക്കാൾ കൂടുതൽ തുക ആശുപത്രികളിലും മറ്റും ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിയും വരുന്നു. ക്യാൻസർ പോലൊരു മാരക അസുഖങ്ങൾക്കും ഈ കീടനാശികൾ കാരണമാകും എന്നിരിക്കേ എങ്ങനെ പച്ചക്കറികളിലെ വിഷാംശം കളയാമെന്ന് നോക്കാം.
നന്നായി കഴുക
നന്നായി വെള്ളത്തിൽ കഴുകിയെടുക്കുക തന്നെയാണ് ആദ്യകാര്യം. ഒരു പരിധിവരെയുള്ള കീടനാശിനികൾ നീക്കം ചെയ്യാൻ ഇതുവഴി സാധിക്കും. ഏതാണ്ട് 80 ശതമാനം കീടനാശിനികളും ഇതുവഴി നീക്കം ചെയ്യാവുന്നതാണ്.
കഴുകുന്ന വെള്ളത്തിൽ അൽപ്പം ഉപ്പിടുക
കഴുകുന്ന വെള്ളത്തില്‍ അല്‍പം ഉപ്പിട്ടു ഉപയോഗിയ്ക്കുന്നത് പച്ചക്കറികളിലെ വിഷമയം നീക്കാൻ നല്ലതാണ്. ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ പച്ചക്കറി ഇട്ടുവച്ച് അല്‍പം കഴിഞ്ഞു കഴുകിയുപയോഗിയ്ക്കാം. 20ഗ്രാംഉപ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി പല ആവര്‍ത്തി കഴുകിയാല്‍ വിഷാംശം ഇല്ലാതാകുമെന്ന് വെള്ളായണി കാര്‍ഷികകോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശപരിശോധനാ ലബോറട്ടറി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വാളന്‍പുളിയുടെ ലായിനി ഉപയോഗിച്ച് കഴുകുക
20ഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്ത ലായനിയില്‍ 10മിനിറ്റ് പച്ചക്കറികള്‍ മുക്കിവച്ചശേഷം കഴുകി കോട്ടണ്‍തുണികൊണ്ട് തുടച്ചാല്‍ വിഷാംശംമാറ്റാന്‍ കഴിയുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ബ്ലാഞ്ചിംഗ് അല്ലെങ്കിൽ സ്റ്റീമിംഗ്
ചൂടുവെള്ളം കൊണ്ടു കഴുകാവുന്നവ പച്ചക്കറികൾ ഇങ്ങനെ കഴുകാം, ഇതിനെ ബ്ലാച്ചിംഗ് എന്ന് പറയുന്നു. അല്ലാത്തവ ചൂടുവായു കൊള്ളിയ്ക്കാം ഇതാണ് സ്റ്റീമിംഗ്.
വിനെഗര്‍ കലത്തിയ വെള്ളത്തിൽ കഴുകുക
വിനെഗര്‍ കലർത്തിയ വെള്ളം പച്ചക്കറികളും പഴങ്ങളുമെല്ലാം കഴുകാനായി ഉപയോഗിക്കുക. പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.
ചെറുനാരങ്ങാനീര്, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് കഴുകുക
ഒരു ടേബിള്‍സ്പൂണ്‍ നാരാങ്ങാ നീര്, രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രീതം പഴങ്ങളിലും പച്ചക്കറികളിലും തളിച്ച് പത്ത് മിനിറ്റ് വെയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.
തൊലി നീക്കം ചെയ്യുക
ആപ്പിൾ, ക്യാരറ്റ് തുടങ്ങിയവ തൊലി നീക്കം ചെയ്ത് ഉപയോഗിക്കുക
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.