പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും ഒരു മിനിറ്റില്‍ 9.6 കോടി കോശങ്ങള്‍ നശിക്കുന്നു. ഭൂമി ഇത്രയും സമയം കൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. 300 മണിക്കൂറിന്റെ വീഡിയോ യുടൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. 2.5 കോടി കോള ഉത്പന്നങ്ങള്‍ കുടിക്കുന്നു.
ലോകത്ത് ഒര് മിനിറ്റില്‍ സംഭവിക്കുന്നത് എന്തൊക്കെയാണ്. സമയത്തിന്റെ വില മനസിലാക്കി തരുന്നതിനായുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മിനിറ്റ് നിസാരമല്ലെന്ന് ബോധ്യപ്പെടുത്തി അസാപ് സയന്‍സാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും ഒരു മിനിറ്റില്‍ 9.6 കോടി കോശങ്ങള്‍ നശിക്കുന്നു. ഭൂമി ഇത്രയും സമയം കൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. 300 മണിക്കൂറിന്റെ വീഡിയോ യുടൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. 2.5 കോടി കോള ഉത്പന്നങ്ങള്‍ കുടിക്കുന്നു. ഇത്തരത്തില്‍ ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ. വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.