Currency

ഉന്മേഷം നിലനിര്‍ത്താന്‍ ശരിയായ ഉറക്കം

സ്വന്തം ലേഖകന്‍Monday, August 21, 2017 6:04 pm

ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എം.ആര്‍.ഐ പരിശോധന നടത്തി ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്. ഉറക്കക്കുറവുള്ളവര്‍ക്ക് ദിവസത്തിലൂടനീളം ഉന്മേഷക്കുറവും, അസ്വസ്ഥതയും ദേഷ്യവും കാണാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ജോലിത്തിരക്കും ജീവിത ശൈലിയും നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ വളരെയധികം കരുതിയിരിക്കണം. ശരിയായ ഉറക്കം വീണെണ്ടുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. വിഷാദം, നിരാശ, മാനസിക സംഘര്‍ഷം എന്നിവയ്ക്ക് പ്രധാന കാരണമായി ഗവേഷകര്‍ പറയുന്നത് ഉറക്കത്തിലെ പ്രശ്‌നങ്ങളാണ്.

ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എം.ആര്‍.ഐ പരിശോധന നടത്തി ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഉറക്കക്കുറവുള്ളവര്‍ക്ക് ദിവസത്തിലൂടനീളം ഉന്മേഷക്കുറവും, അസ്വസ്ഥതയും ദേഷ്യവും കാണാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ക്ക് ക്രമേണ ജീവിതത്തോട് വിഷാദാത്മക സമീപനം ഉണ്ടാവാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ശരിയായ ഉറക്കത്തിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. ദിവസവും ഒരേ സമയത്തുതന്നെ ഉറങ്ങാന്‍ കിടക്കുകയെന്നതാണ് ഏറ്റവും പ്രധാന കര്യം. 2. കിടന്ന് 15 മിനിറ്റു കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ എഴുന്നേറ്റ് റിലാക്‌സാകാന്‍ സഹായിക്കുന്ന വായനപോലെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക. തുടര്‍ന്ന് ഉറക്കം തോന്നുമ്പോള്‍ മാത്രം കട്ടിലിലേക്ക് പോവുക.

3. വിശന്നിരിക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതോ ആയ അവസ്ഥ ഉറങ്ങാന്‍ പോവുമ്പോള്‍ ഒഴിവാക്കുക.

4. പുകയില, കഫീന്‍ എന്നിവ ഉറക്കം കുറയ്ക്കും. മദ്യം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതാണ്.

5. രാത്രി ഉറക്കം കുറയുന്നവര്‍ പകല്‍സമയം ഉറക്കവും മയക്കവും ഒഴിവാക്കുക.

6. മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയവ ഉറങ്ങാനായി കിടന്നാല്‍ പൂര്‍ണമായുംഒഴിവാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x